അഞ്ച് മാസത്തിനുള്ളിൽ 39 ലക്ഷം വോട്ടർമാർ; മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടെന്ന് രാഹുൽ

മുംബൈ: മഹാരാഷ്ട്രയിലെ വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേട് ആരോപിച്ച് കോൺഗ്രസ് നേതാവും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. അഞ്ച് മാസത്തിനുള്ളിൽ മഹാരാഷ്രടയിൽ 39 ലക്ഷം​ വോട്ടർമാരെ ചേർത്തതിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് രാഹുൽ ഗാന്ധിയുടെ ആരോപണം. ലോക്സഭ-നിയമസഭ തെരഞ്ഞെടുപ്പുകൾക്കിടയിലാണ് ഇത്രയും വോട്ടർമാരെ ചേർത്തതെന്നും രാഹുൽ പറഞ്ഞു.

2024​ലെ മഹാരാഷ്ട്രയിലെ പ്രായപൂർത്തിയായവരുടെ എണ്ണത്തേക്കാൾ കൂടുതലാണ് നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിലുള്ള ആളുകളുടെ എണ്ണം. ക്രമക്കേടി​നുള്ള ഉദാഹരണമായി കാമാത്തി നിയമസഭ മണ്ഡലം. ഇവിടെ പുതിയ വോട്ടർമാരുടെ എണ്ണമാണ് ഭൂരിപക്ഷം. തങ്ങളുടെ ചോദ്യങ്ങൾക്ക് തെരഞ്ഞെടുപ്പ് കമീഷൻ മറുപടി നൽകണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

2019 ലോക്സഭ, 2024 ലോക്സഭ തെരഞ്ഞെടുപ്പുകൾക്കിടയിൽ 32 ലക്ഷം വോട്ടർമാരെയാണ് കൂട്ടിച്ചേർത്തത്. എന്നാൽ, 2024 ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾക്കിടയിൽ 39 ലക്ഷം വോട്ടർമാ​രെ കൂട്ടിച്ചേർത്തു. ഇതിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് രാഹുൽഗാന്ധി ആരോപിക്കുന്നത്.

മഹാരാഷ്‌ട്രയിലെ 288 സീറ്റില്‍ 235 ഇടങ്ങളിലും ജയിച്ച് വൻ ഭൂരിപക്ഷത്തോടെയാണ് മഹായുതി സഖ്യം ഭരണം ഉറപ്പിച്ചത്. കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാ വികാസ് അഖാഡി സഖ്യത്തിന് പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാൻ സാധിച്ചില്ലെന്ന് മാത്രമല്ല. അവർ ഒരുപാട് പിന്നാക്കം പോവുകയും ചെയ്തിരുന്നു.

Tags:    
News Summary - Rahul Gandhi's Himachal twist while claiming anomaly in Maharashtra voter list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.