പൂനെ: രാഹുൽ ഗാന്ധിയുടെ നേതൃപാടവത്തിൽ സംശയം പ്രകടിപ്പിച്ച് എൻ.സി.പി നേതാവ് ശരത് പവാർ. ചില സന്ദർഭങ്ങളിൽ രാഹുലിന് നേതൃപാടവത്തിന് സ്ഥിരതയുണ്ടാവുന്നില്ലെന്നാണ് പവാർ കുറ്റപ്പെടുത്തിയത്. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'മഹാരാഷ്ട്രയിൽ സാധ്യമായതുപോലെ ബി.ജെ.പി വിരുദ്ധ ചേരിയെ ഒരുമിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിക്കുന്നില്ല. നേതാവ് എന്ന രീതിയില്‍ രാഹുല്‍ ഗാന്ധിക്ക് സ്ഥിരത ഇല്ലാത്തതാണ് കാരണം. ഭാവിയിൽ രാജ്യത്തെ പ്രതിപക്ഷ സഖ്യത്തെ നയിക്കുന്നത് രാഹുല്‍ ഗാന്ധി ആയിരിക്കുമെന്ന് പറയാന്‍ സാധിക്കില്ല'- പവാർ പറഞ്ഞു.
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് പോലും രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തന രീതിയില്‍ എതിര്‍പ്പുണ്ട്. സ്വന്തം പാര്‍ട്ടിയില്‍ എതിര്‍പ്പ് ഉയരുമ്പോള്‍ അദ്ദേഹത്തിന് മറ്റ് പാര്‍ട്ടികളുടെയെല്ലാം കൂട്ടായ്മയുടെ നേതൃപദവി വഹിക്കാന്‍ സാധിക്കില്ലെന്നും പവാര്‍ പറഞ്ഞു. അമേരിക്കൻ മുൻ പ്രസിഡന്‍റ് ബരാക് ഒബാമ തന്‍റെ പുസ്കത്തിൽ രാഹുലിനെ പരാമർശിച്ച കാര്യവും പവാർ സൂചിപ്പിച്ചു. 'എ പ്രോമിസ്‍ഡ് ലാന്‍ഡ്' എന്ന തന്‍റെ പുസ്തകത്തില്‍ രാഹുൽ ഒന്നിലും താത്പര്യമില്ലാത്ത ആളാണ് എന്നായിരുന്നു ഒബാമ പരാമർശിച്ചത്.
'എന്‍റെ രാജ്യത്തെ നേതൃത്വത്തെ കുറിച്ച് എന്ത് പറയും. മറ്റൊരു രാജ്യത്തെ നേതൃത്വം സംബന്ധിച്ച് ഞാനൊന്നും പറയുന്നില്ല. എല്ലാവരും അവരുടെ പരിധിയിൽ നിൽക്കണം. എന്നാൽ ഒബാമ ആ പരിധി വിട്ടു' -പവാര്‍ പറഞ്ഞു. കോൺഗ്രസ് മേധാവി സോണിയ ഗാന്ധിയുമായും കുടുംബവുമായും എനിക്ക് അഭിപ്രായവ്യത്യാസമുണ്ടായിരുന്നുവെങ്കിലും ഇന്നും ഗാന്ധി-നെഹ്‌റു കുടുംബത്തോട് സ്‌നേഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.