കോണ്‍ഗ്രസ്-എസ്.പി സഖ്യം: മോദിയുടെ ചിരി മാഞ്ഞു -രാഹുല്‍

ലഖ്നോ: ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ്-എസ്.പി സഖ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിരി മാഞ്ഞുവെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമത്തേിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കവെയാണ് രാഹുല്‍ മോദിക്കെതിരെ ആഞ്ഞടിച്ചത്. നേരത്തേ, പ്രസന്ന മുഖവുമായിട്ടായിരുന്നു മോദി തെരഞ്ഞെടുപ്പ് പ്രചാരണവേദികളില്‍ പ്രത്യക്ഷപ്പെട്ടത്.

എന്നാല്‍, കോണ്‍ഗ്രസ്-എസ്.പി സഖ്യം നിലവില്‍വന്നതോടെ എല്ലാ ചിരിയും മാഞ്ഞുപോയെന്ന് രാഹുല്‍ പറഞ്ഞു. മോദിയുടെ ‘ഉത്തര്‍പ്രദേശിന്‍െറ ദത്തുപുത്രന്‍’ പ്രയോഗത്തെയും രാഹുല്‍ പരിഹസിച്ചു. ഗംഗാ മാതാവ് തന്നെ വാരാണസിയിലേക്ക് വിളിച്ചുവെന്നും താന്‍ വാരാണസിയുടെ മകനാണെന്നുമാണ് മോദി 2014ലെ തെരഞ്ഞെടുപ്പ് കാലത്ത് പ്രസംഗിച്ചത്.

ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടതാണെന്നും അവകാശവാദങ്ങളിലൂടെ സ്ഥാപിക്കേണ്ടതല്ളെന്നും രാഹുല്‍ പരിഹസിച്ചു. യു.പി.എ സര്‍ക്കാര്‍ 7000 കോടിയുടെ കര്‍ഷക കടം എഴുതിത്തള്ളിയ കാര്യവും അദ്ദേഹം പരാമര്‍ശിച്ചു. മന്ത്രിസഭ യോഗം വിളിച്ച് മോദിക്കും ഇത് ചെയ്യാവുന്നതാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - rahul gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.