ന്യൂഡൽഹി: കേരളത്തിലെ സംഘടന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാൻ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി ബുധനാഴ്ച ഡൽഹിയിൽ പ്രത്യേക യോഗം വിളിച്ചു. നിയമസഭ കക്ഷി നേതാവ് രമേശ് ചെന്നിത്തല, പി.സി.സി ഇടക്കാല പ്രസിഡൻറ് എം.എം.ഹസന്‍, 14 ജില്ലകളിലേയും ഡി.സി.സി പ്രസിഡൻറുമാർ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
നേരത്തെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ പി.സി.സി പ്രസിഡൻറ് വി.എം.സുധീരന്‍ എന്നിവരടക്കം മുതിര്‍ന്ന നേതാക്കളുമായി രാഹുല്‍ഗാന്ധി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിെൻറ തുടർച്ചയാണ് 26ലെ യോഗം. തുടര്‍ച്ചയാണ് 26-ലെ യോഗം. രാഹുല്‍ഗാന്ധിക്ക് പുറമെ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നികും യോഗത്തില്‍ പങ്കെടുക്കും.
എം.എം ഹസനെ ഇടക്കാല പ്രസിഡൻറായി നിശ്ചയിച്ച് ഒരു മാസം തികയുേമ്പാൾ നടക്കുന്ന യോഗം പുതിയ പി.സി.സി പ്രസിഡൻറിനെ നിശ്ചയിക്കുന്ന കാര്യത്തിൽ സമവായമുണ്ടാക്കാനുള്ള നീക്കം കൂടിയാണ്. സംഘടനാ തെരഞ്ഞെടുപ്പു കഴിയുന്നതു വരെ പി.സി.സിക്ക് മറ്റൊരു ഇടക്കാല പ്രസിഡൻറിനെ വെക്കണമെന്നും, അത് ഉചിതമല്ലെന്നുമുള്ള അഭിപ്രായം സംസ്ഥാന നേതൃനിരയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.