വയനാട്ടിൽ രാഹുൽ ജയിച്ചത്​ 40 ശതമാനവും മുസ്​ലിംകൾ ആയതിനാൽ -ഉവൈസി

ഹൈദരാബാദ്​: വയനാട്​ ലോക്​സഭാ മണ്ഡലത്തിൽ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി വിജയിച്ചത്​ അവിടെ 40 ശതമാനവും മുസ്​ ലിംകളായതിനാലാണെന്ന്​ ഓൾ ഇന്ത്യ മജ്​ലിസെ ഇത്തിഹാദു​ൽ മുസ്​ലിമീൻ(എ.ഐ.എം.ഐ.എം) അധ്യക്ഷനും എം.പിയുമായ അസദുദ്ദീൻ ഉ​ ൈവസി. ജീവിക്കാനായി ആരുടേയു​ം ഔദാര്യം ആവശ്യമില്ലാത്ത സമുദായമെന്ന നിലയിൽ രാജ്യത്തെ മുസ്​ലിംകൾക്ക്​ ലഭിക്കുന്ന സ്ഥാനത്തിൽ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദിൽ ഒരു പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘1947 ആഗസ്​റ്റ്​ 15ന്​ നമ്മുടെ പൂർവികർ കരുതിയത്​ ഇതൊരു പുതിയ ഇന്ത്യ ആവുമെന്നാണ്​. ആസാദി​േൻറയും ഗാന്ധിയുടേയും നെഹ്​റുവി​േൻറയും അംബേദ്​ക്കറി​േൻറയും അവരുടെ കോടിക്കണക്കിന്​ അനുയായികളുടേതുമായിരിക്കും ഈ ഇന്ത്യ​. ഈ രാജ്യത്ത്​ ഞങ്ങൾക്ക്​ മതിയായ സ്ഥാനം ലഭിക്കുെമന്ന്​ എനിക്കിപ്പോഴും പ്രതീക്ഷയുണ്ട്​. ഞങ്ങൾക്ക്​​ ആരുടേയു​ം ഔദാര്യം വേണ്ട, ഞങ്ങൾക്ക്​ നിങ്ങളുടെ ഔദാര്യത്തിൽ ജീവിക്കേണ്ട ആവശ്യമില്ല.’’ ഉവൈസി പറഞ്ഞു.

നിങ്ങൾ കോൺഗ്രസോ മറ്റ്​ മതേതര പാർട്ടികളേയോ വിടേണ്ടതില്ല. പക്ഷെ അവർക്ക്​ ശക്തിയില്ലെന്ന്​ ഓർക്കണം. അവർ കഠിനാധ്വാനം ചെയ്യുന്നി​ല്ല. എന്തുകൊണ്ട്​ പഞ്ചാബിൽ​ ബി.ജെ.പിക്ക്​ നഷ്​ടം സംഭവിച്ചു.? അവിടെ ആരാണ്​? സിഖുകാരാണ്​. ഇന്ത്യയിൽ മറ്റിടങ്ങളിൽ ബി.ജെ.പി തോറ്റതിന്​ കാരണം പ്രാദേശിക പാർട്ടികളാണെന്നും കോൺഗ്രസല്ലെന്നും ഉവൈസി പറഞ്ഞു.​ രാഹുൽ ഗാന്ധിക്ക്​ അമേത്തി നഷ്​ടപ്പെ​ട്ടെങ്കിലും വയനാട്ടിൽ വിജയിച്ചു. അവി​െട ജനസംഖ്യയുടെ 40 ശതമാനവും മുസ്​ലിംകളല്ലേയെന്നും അദ്ദേഹം ചോദിച്ചു.

വയനാട്ടിൽ 7,05,034 വോട്ടുകൾ നേടിയ രാഹുൽ സി.പി.ഐ സ്ഥാനാർഥി പി.പി സുനീറിനേക്കാൾ 4,31,063 വോട്ടുകളുടെ ഭൂരിപക്ഷമാണ്​ നേടിയത്​.

Tags:    
News Summary - Rahul gandhi won in wayanad due to 40 percent muslim poppulation said Asaduddin owaisi -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.