നമ്മൾ ഇന്ത്യക്കാരാണെന്ന് കാണിച്ച് കൊടുക്കൂ; യുവാക്കളോട് രാഹുൽ ഗാന്ധി

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോൺഗ്രസ് രാജ്ഘട്ടിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ ധർണയിലേക്ക് ജനങ്ങളെ സ്വാഗതം ചെയ്ത് രാഹുൽ ഗാന്ധി എം.പി. യുവാക്കളെയും വിദ്യാർഥികളെയും ആണ് രാഹുൽ സ്വാഗതം ചെയ്തിട്ടുള്ളത്.

പ്രിയപ്പട്ടെ വിദ്യാർഥികളെ, യുവാക്കളെ, ഇന്ത്യക്കാരനാണെന്ന് തോന്നിയാൽ പോരാ. ഇതുപോലുള്ള സമയങ്ങളിൽ നിങ്ങൾ ഇന്ത്യക്കാരനാണെന്നും വിദ്വേഷത്താൽ ഇന്ത്യയെ നശിപ്പിക്കാൻ അനുവദിക്കില്ലെന്നും കാണിക്കേണ്ടത് അനിവാര്യമാണെന്നും രാഹുൽ ട്വീറ്റ് ചെയ്തു.

രാ​ജ്ഘ​​ട്ടി​ൽ ഉ​ച്ച​ക്ക് മൂ​ന്നു മു​ത​ല്‍ രാ​ത്രി എ​ട്ടു വ​രെ നടക്കുന്ന കോ​ണ്‍ഗ്ര​സ് സ​ത്യ​ഗ്ര​ഹത്തിൽ പാ​ർ​ട്ടി അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി, രാ​ഹു​ല്‍ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി ഉ​ൾ​പ്പെ​ടെ മു​തി​ര്‍ന്ന നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും.

ഞാ​യ​റാ​ഴ്​​ച പ്ര​ഖ്യാ​പി​ച്ച പ​രി​പാ​ടി അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന്​ തി​ങ്ക​ളാ​ഴ്​​ച​യി​ലേ​ക്ക്​ മാ​റ്റു​ക​യാ​യി​രു​ന്നു. പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കാ​ന്‍ സം​സ്ഥാ​ന ഘ​ട​ക​ങ്ങ​ള്‍ക്കും കോ​ണ്‍ഗ്ര​സ് കോ​ര്‍ ക​മ്മി​റ്റി യോ​ഗം നി​ര്‍ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ട്.

Tags:    
News Summary - Rahul Gandhi welcome to Students and Youth to Congress Rajghat Dharna -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.