പഹൽഗാം ഭീകരാക്രമണത്തിൽ പരിക്ക് പറ്റി ചികിത്സയിൽ കഴിയുന്നവരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ശ്രീനഗർ ആർമി ബേസ് ഹോസ്പിറ്റലിൽ സന്ദർശിക്കുന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, ജമ്മു കശ്മീർ പി.സി.സി അധ്യക്ഷൻ താരീഖ് ഹമീദ് കാറാ എന്നിവർ സമീപം.
ശ്രീനഗർ: ഇന്ത്യൻ ജനതയെ ഭിന്നിപ്പിക്കലാണ് പഹൽഗാം ആക്രമണം ലക്ഷ്യമിടുന്നതെന്നും ഭീകരതക്കെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അഭ്യർഥിച്ചു. ആക്രമണം കശ്മീരി ജനതയെ ദോഷകരമായി ബാധിച്ചിരിക്കുകയാണെന്നും രാഹുൽ പറഞ്ഞു.
വെള്ളിയാഴ്ച കശ്മീരിലെത്തി സൈനിക ആശുപത്രിയിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും ഒരുമിച്ചുനിന്ന് ഭീകരതയെ തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജമ്മു-കശ്മീർ ലഫ്. ഗവർണർ മനോജ് സിൻഹയുമായും മുഖ്യമന്ത്രി ഉമർ അബ്ദുല്ലയുമായും രാഹുൽ കൂടിക്കാഴ്ച നടത്തി. കശ്മീർ വിദ്യാർഥികൾക്കു നേരെ നടക്കുന്ന ആക്രമണങ്ങളെ അദ്ദേഹം അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.