പഞ്ചാബ്: സത്യപ്രതിജ്ഞ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുക്കില്ല

ന്യൂഡൽഹി: അധികാരത്തിലേറാൻ പോകുന്ന പഞ്ചാബിലെ പുതിയ കോൺഗ്രസ് സർക്കാറിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിൽ രാഹുൽ ഗാന്ധി എം.പി പങ്കെടുക്കില്ല. വലിയ ആൾക്കൂട്ടം ഒഴിവാക്കി കൊണ്ടുള്ള സത്യപ്രതിജ്ഞ ചടങ്ങിൽ 40 പേർ മാത്രമാണ് പങ്കെടുക്കുക. അതിനാലാണ് മുതിർന്ന നേതാക്കൾ പങ്കെടുക്കേണ്ടെന്ന തീരുമാനത്തിൽ കോൺഗ്രസ് എത്തിയത്.

രാവിലെ 11നാണ് ചരൺജിത്​ സിങ്​ ചന്നി പഞ്ചാബിലെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ െചയ്യുന്നത്. പഞ്ചാബിന്‍റെ 16മത് മുഖ്യമന്ത്രിയും ഈ പദവിയിലെത്തുന്ന ആദ്യ ദലിത് വിഭാഗക്കാരനുമാണ് ചന്നി. അമ്പത്തെട്ടുകാരനായ ചരൺജിത്​ സിങ്​ ചന്നി, അമരീന്ദർ മന്ത്രിസഭയിൽ അംഗമായിരുന്നു.

പഞ്ചാബ്​ കോൺഗ്രസ്​ അധ്യക്ഷൻ നവ്​ജ്യോത്​ സിങ്​ സിദ്ദുവുമായുള്ള അഭിപ്രായ വ്യത്യാസത്തിനൊടുവിൽ മുഖ്യമന്ത്രി അമരീന്ദർ സിങ്​ രാജിവെച്ചതോടെ വിളിച്ചു ചേർത്ത നിയമസഭകക്ഷി യോഗത്തിലാണ് ചരൺജിത്​ സിങ്​ ചന്നിയെ പുതിയ നേതാവായി തെരഞ്ഞെടുത്തത്. നവ്​ജ്യോത്​ സിങ്​ സിദ്ദുവുമായി ഏറെ അടുപ്പമുള്ള നേതാവാണ് ചന്നി.

Tags:    
News Summary - Rahul Gandhi unlikely to attend Charanjit Channi's Oath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.