മേഘാലയ തെരഞ്ഞെടുപ്പ്; വോട്ട് തേടി രാഹുൽ ഗാന്ധി ഇന്ന് ഷില്ലോങിൽ

ഷില്ലോങ്: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി ഇന്ന് മേഘാലയയിലെത്തും. ഷില്ലോങിലെ മാൽകി ഗൗണ്ടിൽ നടക്കുന്ന റാലിയെ അദ്ദേഹം അഭിസംബോധന ചെയ്ത് സംസാരിക്കും. ഭാരത് ജോഡോ യാത്രക്ക് ശേഷം രാഹുൽ ഗാന്ധി പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടിയാണിത്.

നാഗാലാൻഡ്, ത്രിപുര, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിനായി കോൺഗ്രസിലെ പ്രമുഖ നേതാക്കൾ എത്താത്തതിൽ വിമർശനം ഉയർന്നിരുന്നു. നാഗാലാന്‍റിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മാത്രമാണ് പാർട്ടി സ്ഥാനാർഥികൾക്കായി വോട്ട് തേടിയത്.

നാഗാലാന്‍ഡിലും മേഘാലയയിലും ഫെബ്രുവരി 27നാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. 60 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. മാർച്ച് രണ്ടിനാണ് ഫലപ്രഖ്യാപനം. എല്ലാ സീറ്റുകളിലും കോൺഗ്രസ് സ്ഥാനാർഥികൾ മത്സരിക്കുന്നുണ്ട്.

സംസ്ഥാനത്ത് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം അവസ്ഥയിലാണ് കോൺഗ്രസ്. 2018ലെ തെരഞ്ഞെടുപ്പിൽ 18 സീറ്റികളിലാണ് കോൺഗ്രസ് വിജയിച്ചത്. എന്നാൽ, പാർട്ടി എം.എൽ.എമാരിൽ രണ്ട് പേർ എൻ.പി.പിയിൽ ചേർന്നു. ചിലർ തൃണമൂലിലേക്കും പോയി.

Tags:    
News Summary - Ahead Of Meghalaya Polls, Rahul Gandhi To Address Rally In Shillong Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.