പാചകവാതക വില വർധന: സ്​മൃതി ഇറാനിയുടെ ​പഴയ ചിത്രം ട്വീറ്റ്​ ചെയ്​ത്​ രാഹുൽ

ന്യൂഡൽഹി: പാചകവാതക വില വർധനവിൽ സ്​മൃതി ഇറാനിയുടെ പഴയ പ്രതിഷേധ ചിത്രം ട്വീറ്റ്​ ചെയ്​ത്​ രാഹുലി​​െൻറ പരിഹാസം. യു.പി.എ ഭരണകാലത്ത്​ പാചകവാതക വില വർധനവിനെതിരെ ബി.ജെ.പി നടത്തിയ സമരത്ത​​െൻറ ചിത്രങ്ങളാണ്​ രാഹുൽ പോസ്​റ്റ്​ചെയ ്​തിരിക്കുന്നത്​.

പാചകവാതകത്തിന്​ 150 രൂപ വർധിക്കുമെന്ന്​ മുൻകൂട്ടി കണ്ട്​ ബി.ജെ.പി നേതാക്കൾ നടത്തിയ പ്രതിഷേധത്തെ അംഗീകരിക്കുന്നുവെന്ന് സ്​മൃതി ഇറാനിയുടെ പഴയ ചിത്രങ്ങൾ പങ്കുവെച്ച്​​ രാഹുൽ ട്വിറ്ററിൽ കുറിച്ചു.

ഡൽഹി തെരഞ്ഞെടുപ്പിന്​ പിന്നാലെ പാചകവാതകത്തിന്​ വലിയ രീതിയിൽ സർക്കാർ വില വർധിപ്പിച്ചിരുന്നു. സിലിണ്ടറൊന്നിന്​ 144 രൂപയാണ്​ വർധിപ്പിച്ചത്​. സാധാരണക്കാരനെ ബുദ്ധിമുട്ടിലാക്കുന്ന വില വർധനവ്​ പിൻവലിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ്​ രംഗത്തെത്തുകയും ചെയ്​തിരുന്നു.

Tags:    
News Summary - Rahul Gandhi takes a dig at Centre over LPG price hike-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.