നോട്ട്​ നിരോധനം: നേട്ടമുണ്ടാക്കിയ അമിത്​ ഷാ​ക്ക്​ അഭിനന്ദങ്ങൾ-രാഹുൽ

ന്യൂഡൽഹി: ബി.ജെ.പി പ്രസിഡൻറ്​ അമിത്​ ഷായെ രൂക്ഷമായി പരിഹസിച്ച്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. നോട്ട്​ നിരോധന സമയത്ത്​ ഏറ്റവും കൂടുതൽ 500,1000 രൂപയുടെ നോട്ടുകൾ സ്വരൂപിച്ചത്​ അമിത്​ ഷാ ഡയറക്​ടറായ ബാ​ങ്കാണെന്ന വാർത്തകൾ പുറത്ത്​ വന്നതിന്​ പിന്നാലെയാണ്​ രാഹുലി​​െൻറ പരിഹാസം.

അമിത്​ ഷാ ജി ഡയറക്​ടറായ അഹമ്മദാബാദ്​ ജില്ലാ സഹകരണ ബാങ്ക്​ നോട്ട്​ നിരോധന സമയത്ത്​ ഏറ്റവും കൂടുതൽ പിൻവലിക്കപ്പെട്ട കറൻസി സ്വരൂപിച്ചതിൽ അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്ന്​ രാഹുൽ ട്വിറ്ററിൽ കുറിച്ചു. 

അഞ്ച്​ ദിവസം കൊണ്ട്​ 700 കോടിയലധികം രൂപയാണ്​ അമിത്​ ഷായുടെ ബാങ്ക്​ സ്വരൂപിച്ചതെന്നും രാഹുൽ ട്വീറ്റിൽ വ്യക്​തമാക്കുന്നു. നോട്ട്​ നിരോധനം സാധാരണക്കാരു​െട ജീവിതം തകർത്തപ്പോൾ നേട്ടമുണ്ടാക്കിയ അമിത്​ ഷാ​ക്ക് സല്യൂട്ട്​ നൽകുന്നുവെന്നും രാഹുൽ പറഞ്ഞു.

Tags:    
News Summary - Rahul Gandhi takes a dig at BJP chief Amit Shah, 'congratulate' him for bagging 1st prize in noteban scam-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.