സമരത്തിനിടെ മരിച്ച കർഷകരുടെ പട്ടിക പാർലമെൻറിൽ വെച്ച്​ രാഹുൽ

ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരായ സമരത്തിനിടയിൽ മരിച്ച കർഷകരുടെ പട്ടികയുമായി കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി ലോക്​സഭയിൽ. പഞ്ചാബ്​, ഹരിയാന, യു.പി തുടങ്ങി വിവിധ സംസ്​ഥാനങ്ങളിലായി മരിച്ച 700ൽപരം കർഷകർക്ക്​ കേന്ദ്രസർക്കാർ നഷ്​ടപരിഹാരം നൽകണമെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു.

സമരത്തിനിടയിൽ മരിച്ച കർഷകരുടെ കണക്കോ വിശദാംശങ്ങളോ സർക്കാറി​െൻറ പക്കൽ ഇല്ലെന്ന്​ കൃഷിമ​ന്ത്രി നരേന്ദ്രസിങ്​ തോമർ അടുത്തയിടെ പാർലമെൻറിൽ പറഞ്ഞിരുന്നു. സർക്കാറി​െൻറ പക്കൽ കണക്കില്ലെങ്കിൽ, തങ്ങളുടെ പക്കലുണ്ടെന്നും പാ​ർലമെൻറിൽ വെക്കുമെന്നും രാഹുൽ ഗാന്ധി വെള്ളിയാഴ്​ച വാർത്തസമ്മേളനത്തിൽ പ്രഖ്യാപിക്കുകയും ചെയ്​തു. അതനുസരിച്ചാണ്​ ശൂന്യവേളയിൽ രാഹുൽ വിഷയം ഉന്നയിച്ചത്​.

പഞ്ചാബ്​ സർക്കാർ അഞ്ചു ലക്ഷം രൂപ വീതം നഷ്​ടപരിഹാരം നൽകിയത്​ 400ൽപരം കർഷകർക്കാണെന്ന്​ രാഹുൽ ചൂണ്ടിക്കാട്ടി. 152 കർഷക കുടുംബാംഗങ്ങൾക്ക്​ ജോലി നൽകി. ഇത്രയുമായിട്ടും കേന്ദ്രത്തി​െൻറ പക്കൽ കണക്കില്ല. രാജ്യത്തെ അഭിസംബോധന ചെയ്​തപ്പോൾ കാർഷിക നിയമങ്ങളുടെ കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളോട്​ മാപ്പു പറഞ്ഞതാണ്​. സർക്കാറി​െൻറ പിഴവ്​ കർഷകരുടെ മരണത്തിന്​ ഇടയാക്കിയെങ്കിൽ, അതിന്​ നഷ്​ടപരിഹാരം നൽകാനും ആ​ശ്രിതർക്ക്​ തൊഴിൽ നൽകാനും സർക്കാറിന്​ ബാധ്യതയുണ്ട്​.

രാഹുൽ ഉന്നയിച്ച വിഷയത്തിൽ സർക്കാർ മറുപടി നൽകണമെന്ന്​ കോൺഗ്രസ്​ അംഗങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ സർക്കാറി​െൻറ ഭാഗത്തു നിന്ന്​ പ്രതികരണമുണ്ടാകാത്തതിൽ പ്രതിഷേധിച്ച്​ കോൺഗ്രസ്​ അംഗങ്ങൾ ഇറങ്ങിപ്പോക്ക്​ നടത്തി. എൻ.സി.പി, ഡി.എം.കെ തുടങ്ങിയ പാർട്ടികളും ഇറങ്ങിപ്പോക്ക്​ നടത്തി.  

News Summary - Rahul Gandhi submits in Lok Sabha list of farmers who died during protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.