രാജ്യത്ത്​ വാചകമടി രാജാവി​െൻറ വിനാശ ഭരണമെന്ന്​ രാഹുൽ

ന്യൂഡൽഹി: ട്വിറ്ററിൽ പ്ര​ധാനമന്ത്രി നരേന്ദ്രമോദി​ക്കെതി​െര വീണ്ടും ആഞ്ഞടിച്ച്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹു ൽ ഗാന്ധി. വാചകമടി രാജാവി​​​െൻറ വിനാശഭരണമാണ് രാജ്യത്ത്​ നടക്കുന്നതെന്ന്​ രാഹുൽ ട്വിറ്റിൽ കുറിച്ചു. യുവാക്കളു ം കർഷകരും അനുഭവിക്കുന്ന പ്രശ്​നങ്ങൾ എടുത്തു പറഞ്ഞുകൊണ്ടാണ്​ മോദിക്കെതിരായ രാഹുലി​​​െൻറ വിമർശനം​.

‘‘കർഷകർക്ക് ന്യായമായ​ വില ലഭിക്കുന്നില്ല. യുവാക്കൾക്ക്​ തൊഴിലും ലഭിക്കുന്നില്ല. വാചകമടി രാജാവി​​​െൻറ വിനാശ ഭരണത്തിൽ കർമം ചെയ്യുന്നവർക്ക്​ യാതൊന്നും ലഭിക്കുന്നില്ല.’’ -രാഹുൽ ട്വീറ്റ്​ ചെയ്​തു.

ഉത്തർപ്രദേശിലെ രൂക്ഷമായ തൊഴിലില്ലായ്​മയെ കുറിച്ചുള്ള റി​പ്പോർട്ട്​ സഹിതമായിരുന്നു രാഹുലി​​​െൻറ ട്വീറ്റ്​. യു.പിയിൽ പ്യൂൺ തസ്​തികയിലേക്ക് 37,000 പി.എച്ച്​.ഡിക്കാരും 28,000 ബിരുദാനന്തര ബിരുദധാരികളും 50,000 ബിരുദ ധാരികളും ​ അ​േപക്ഷിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

രണ്ട്​ കോടി തൊഴിലവസരങ്ങൾ സൃഷ്​ടിക്കുമെന്ന മോദിയുടെ വാഗ്​ദാനം നിറവേറ്റപ്പെട്ടില്ലെന്ന്​ രാഹുൽ ആരോപണമുന്നയിച്ചിരുന്നു.

Tags:    
News Summary - rahul gandhi slams PM Modi in twitter -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.