ന്യൂഡൽഹി: യു.പിയിൽ എസ്.പി-ബി.എസ്.പി സഖ്യത്തിനെതിരെ സ്ഥാനാർഥികളെ നിർത്തിയ നടപടിയെ ന്യായികരിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. യു.പിയിൽ മതേതര സഖ്യം മാത്രമേ വിജയിക്കുകയുള്ളൂ. അത് എസ്.പി- ബി.എസ്.പി സഖ്യമോ കോൺഗ്രസോ ആകാം - രാഹുൽ എൻ.ഡി.ടി.വിയോട് പറഞ്ഞു.
കോൺഗ്രസിൻെറ സ്വാധീനം കുറവുള്ള മേഖലകളിൽ ബി.ജെ.പിയെ തകർക്കാനാണ് സ്ഥാനാർഥികളെ നിർത്തിയതെന്ന പ്രിയങ്കയുടെ വാക്കുകൾ രാഹുലും ആവർത്തിച്ചു. യു.പിയിൽ ബി.ജെ.പിയെ തകർക്കുക എന്നതിനാണ് പ്രഥമ പരിഗണന നൽകേണ്ടെതന്ന് സഹോദരിയോടും ജ്യോതിരാദിത്യ സിന്ധ്യയോടും പറഞ്ഞിരുന്നു. ഞങ്ങൾ ജയിക്കാൻ സാധ്യതയില്ലാത്ത ഇടങ്ങളിൽ മഹാഗഡ്ബന്ധനെ പിന്തുണക്കും. മഹാഗഡ്ബന്ധനും കോൺഗ്രസും ചേർന്ന് യു.പി തൂത്തു വാരും -രാഹുൽ കൂട്ടിച്ചേർത്തു.
എസ്.പി- ബി.എസ്.പി സഖ്യത്തിൽ കോൺഗ്രസിനെ ഉൾക്കൊള്ളിക്കാത്തത് സംബന്ധിച്ച് മായാവതിയോടും അഖിലേഷിനോടുമാണ് ചോദിക്കേണ്ടത്. തന്ത്രപരമായ കാരണങ്ങൾ െകാണ്ടാണ് അവർ ഇത്തരം നടപടികൾ സ്വീകരിച്ചത്. കോൺഗ്രസുമായി സഖ്യം വേണ്ടെന്ന് അവർക്ക് തോന്നിയെന്നും രാഹുൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.