ന്യൂഡൽഹി: കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാറിനെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിഖ്യാതനായ ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീെൻറ വാചകം ഉദ്ധരിച്ചുകൊണ്ടായിരുന്നു കേന്ദ്രസർക്കാറിനെതിരെ രാഹുലിെൻറ ട്വീറ്റ്.
ഇത് ഈ ലോക്ഡൗൺ തെളിയിക്കുന്നു: ‘അജ്ഞതയേക്കാൾ ഏറെ അപകടകരമായ ഒരേയൊരു കാര്യം ധാർഷ്ട്യം ആണ്’ ആൽബർട്ട് ഐൻസ്റ്റീൻ - എന്നായിരുന്നു രാഹുലിെൻറ ട്വീറ്റ്. ഇതോടൊപ്പം ‘ഫ്ലാറ്റണിങ് ദി റോങ് കർവ്’ എന്ന തലക്കെട്ടോടെ വിവിധ ലോക്ഡൗണുകളുടെ സമയത്ത് സമ്പദ് വ്യവസ്ഥ താഴേക്കും കോവിഡ് മരണ നിരക്ക് മുകളിലേക്കും ഉയരുന്നതിെൻറ ഗ്രാഫിക്സ് വിഡിയോയും ഉൾപ്പെടുത്തിയിരുന്നു.
This lock down proves that:
— Rahul Gandhi (@RahulGandhi) June 15, 2020
“The only thing more dangerous than ignorance is arrogance.”
Albert Einstein pic.twitter.com/XkykIxsYKI
കോവിഡ് ബാധിതരുടെ എണ്ണത്തിൽ ലോകത്തിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. രണ്ടുദിവസത്തിനിടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ 7.6 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. 3,32,424 പേർക്കാണ് ഇന്ത്യയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 9,520 ആയി ഉയരുകയും ചെയ്തു. കഴിഞ്ഞ 16 ദിവസത്തിനിടെ രാജ്യത്തെ മരണസംഖ്യ ഇരട്ടിയായി ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.