ന്യൂഡൽഹി: പ്രതിബന്ധങ്ങളെ വകഞ്ഞുമാറ്റി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉത്തർപ്രദേശിലെ ഹാഥറസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെൺകുട്ടിയുടെ വീട്ടിലെത്തി. കനത്ത സുരക്ഷാവലയത്തിലാണ് ഇരുവരും പെൺകുട്ടിയുടെ വീട്ടിലേക്കെത്തിയത്. കോൺഗ്രസ് നേതാക്കളായ അധീർ രഞ്ജൻ ചൗധരി, കെ.സി വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല എന്നിവരും കൂടെയുണ്ട്.
വീടിനകത്തേക്ക് കയറി കുടുംബാംഗങ്ങളുമായി കോൺഗ്രസ് നേതാക്കൾ വിവരങ്ങൾ ചോദിച്ചറിഞ്ഞു.പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പുറപ്പെട്ട കോൺഗ്രസ് നേതാക്കളെ ഡൽഹി-യു.പി അതിർത്തിയിൽ പൊലീസ് തടഞ്ഞതിനെ തുടർന്ന് സംഘർഷമുണ്ടായിരുന്നു. പ്രതിഷേധങ്ങൾക്കൊടുവിൽ അഞ്ചുപേർക്ക് ഹഥ്റസിലേക്ക് പോകാൻ അനുമതി നൽകുകയായിരുന്നു.
പ്രിയങ്ക ഓടിക്കുന്ന വാഹനത്തിൽ രാഹുലും പിന്നാലെയുള്ള വാഹനങ്ങളിൽ കോൺഗ്രസ് എം.പിമാരും ചേർന്നാണ് ഡൽഹിയിൽനിന്ന് ഹാഥറസിലേക്ക് പുറപ്പെട്ടത്. 30ൽ അധികം എം.പിമാർ രാഹുൽ ഗാന്ധിയെ അനുഗമിച്ചിരുന്നു. അതിനിടെ കോൺഗ്രസ് യു.പി പി.സി.സി അധ്യക്ഷൻ അജയ് കുമാർ ലല്ലുവിനെ വീട്ടുതടങ്കലിലാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.