മോദി വിദ്വേഷം പ്രചരിപ്പിക്കുന്നു –രാഹുല്‍

മഹ്റാഗഞ്ച് (യു.പി): പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്വേഷം പ്രചരിപ്പിക്കുകയാണെന്നും യു.പിയെ വിദ്വേഷത്തിന്‍െറ നാടാക്കാന്‍ അനുവദിക്കില്ളെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 56 ഇഞ്ച് നെഞ്ചളവിന്‍െറ പൊങ്ങച്ചം പറയാതെ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ മോദി തയാറാകണമെന്നും തെരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ ആവശ്യപ്പെട്ടു.

യുവാക്കള്‍ക്ക് ജോലി ഉറപ്പാക്കാത്ത മോദിയെ 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ അവര്‍ ഗുജറാത്തിലേക്ക് കെട്ടുകെട്ടിക്കും. യു.പിയില്‍ അധികാരത്തിലേറിയാല്‍ കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

 

Tags:    
News Summary - rahul gandhi to modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.