പട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിന് മറുപടിയുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. തന്നെ പരിഹസിച്ചോളു എന്നാൽ താൻ ഉയർത്തിയ ചോദ്യങ്ങൾക്ക് മോദി മറുപടി പറയണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
അധികാരത്തിലെത്തിയ ശേഷം മോദി എത്ര കള്ളപണക്കാരെ അറസ്റ്റ് ചെയ്തുവെന്ന് രാഹുൽ ചോദിച്ചു. വിജയ് മല്യയും, ലളിത് മോഡിയും ഉൾപ്പടെയുള്ളവരെ രക്ഷപ്പെടുത്തുകയാണ് മോദി ചെയ്തത്. രാജ്യത്ത് കർഷകർ ആത്മഹത്യ ചെയ്യുേമ്പാൾ അതിനെതിരായി പ്രതികരിക്കാതിരുന്ന വ്യക്തിയാണ് മോദിയെന്നും രാഹുൽ കുറ്റപ്പെടുത്തി.
ബുധനാഴ്ച രാഹുൽ ഗാന്ധി ഉന്നയിച്ച് ആരോപണങ്ങൾക്കെതിരെ ഇന്ന് നരേന്ദ്ര മോദി മറുപടി പറഞ്ഞിരുന്നു. രാഹുലിെൻറ വെളിപ്പെടുത്തലോടെ വലിയൊരു ഭൂകമ്പത്തിൽ നിന്ന് രാജ്യം രക്ഷപ്പെെട്ടന്നായിരുന്ന മോദിയുടെ പരിഹാസം. മോദി അഴിമതി നടത്തിയതിന് തെൻറ പക്കൽ തെളിവുണ്ടെന്നും, ഇത് വെളിപ്പെടുത്തിയാൽ ഭൂകമ്പം ഉണ്ടാവുമെന്നും രാഹുൽ പറഞ്ഞിരുന്നു. രാഹുലിെൻറ ഇൗ പരാമർശത്തിനാണ് ഇന്ന് മോദി മറുപടി പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.