ലോക്​ സഭാ തെരഞ്ഞെടുപ്പ്​: രാഹുലും സോണിയയും പരാജയപ്പെടുമെന്ന്​ ബി.ജെ.പി

ബംഗളൂരു: 2019​ ലോക്​സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിയും മാതാവ്​ സോണിയാ ഗാന്ധിയും പരാജയപ്പെടുമെന്ന്​ ബി.ജെ.പി. മോദിക്ക്​ വാരണാസിയിൽ പോലും വിജയിക്കാനാകില്ലെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിന്​ മറുപടിയായാണ്​ ബി.ജെ.പിയുടെ പ്രസ്​താവന. 

രാഹുൽ ഗാന്ധി പ്രധാനമന്ത്രി മോദിയെ കുറി​ച്ച്​ ഒാർത്ത്​ വിഷമിക്കേണ്ട. 2019ലെ സ്വന്തം പ്രകടനത്തെ കുറിച്ച്​ മാത്രം ഒാർത്താൽ മതിയെന്ന്​ ബി.ജെ.പി വക്​താവ്​ അനിൽ ബലുനി പറഞ്ഞു. നിലവി​െല അവസ്​ഥ അനുസരിച്ച്​ രാഹുലിനും സോണിയാ ഗാന്ധിക്കും അമേത്തിയിലെയും റായ്​ബറേലിയിലെയും സീറ്റുകൾ നഷ്​ടമാകും. അവർ മണ്ഡലങ്ങളിൽ ഒരു പ്രവർത്തനവും നടത്തിയിട്ടില്ല. അതിൽ ജനങ്ങൾ അസ്വസ്​ഥരാണെന്നും ബി.ജെ.പി വക്​താവ്​ പറഞ്ഞു. 

പ്രതിപക്ഷം ഒന്നിച്ചാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്​ വാരാണസി സീറ്റ് ​പോലും നഷ്​ടമാവുമെന്ന്​ കഴിഞ്ഞ ദിവസം കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. കോൺഗ്രസും സമാജ്​വാദി പാർട്ടിയും കൈകോർത്താൽ മോദിയുടെ പാടിപ്പുകഴ്​ത്തിയ വാരാണസി സീറ്റും പോവും.  അടുത്ത തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക്​ ജയസാധ്യത കാണുന്നി​ല്ല. പ്രതിപക്ഷ ​െഎക്യനീക്കം സജീവമായതും അത്​ ലക്ഷ്യത്തിലേക്കെത്തുന്നതും തന്നെയാണ്​ അതിന്​ കാരണം. യു.പിയിലെയും ബിഹാറിലെയും ​സഖ്യങ്ങളും തമിഴ്​നാട്ടിൽ ഡി.എം.കെ, തൃണമൂൽ, എൻ.സി.പി സഖ്യനീക്കങ്ങളും ചൂണ്ടിക്കാട്ടിയ രാഹുൽ എവിടെയാണ്​ ബി.ജെ.പി ഇനി വിജയിക്കാൻ പോകുന്നതെന്നും​ ചോദിച്ചിരുന്നു​. 

രാജസ്​ഥാൻ, ഛത്തിസ്​ഗഢ്​​, മധ്യപ്രദേശ്​, ഗുജറാത്ത്​, ഹരിയാന, പഞ്ചാബ്​ എന്നിവ ഞങ്ങൾ നേടും. കഴിഞ്ഞ കുറച്ചു വർഷങ്ങളായി നിങ്ങൾ കാണാത്ത ബി.ജെ.പിയുടെ വൻ പതനത്തിനാണ്​ അവസരമൊരുങ്ങുന്നതെന്നും ​അദ്ദേഹം പറഞ്ഞിരുന്നു. 

Tags:    
News Summary - Rahul Gandhi Makes A Prediction For PM Modi, BJP Returns The Favour - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.