ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു വീഴുന്നത്​ ലോകം കണ്ടു; മോദി സർക്കാർ അറിഞ്ഞില്ല - രാഹുൽ ഗാന്ധി


ന്യൂഡൽഹി: ലോക്​ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന്​ തൊഴിൽ നഷ്​ടപ്പെട്ട്​ സ്വദേശങ്ങളിലേക്ക്​ മടങ്ങവെ മരണപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്ക്​ രേഖപ്പെടുത്താത്ത കേന്ദ്രസർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. ഇതരസംസ്ഥാന തൊഴിലാളികൾ പലായനം ചെയ്യുന്നതും മരിച്ചു വീഴുന്നതും ലോകം മുഴുവൻ കണ്ടതാണ്​. എന്നാൽ മോദി സർക്കാർ മാത്രം ആ വാർത്തയറിഞ്ഞില്ലെന്നും രാഹുൽ ട്വിറ്ററിലൂടെ വിമർശിച്ചു.

ലോക്​ഡൗണിനിടെ എത്ര തൊഴിലാളികൾ മരിച്ചിട്ടുണ്ടെന്നോ എ​ത്ര പേർക്ക്​ തൊഴിൽ നഷ്​ടമായെന്നോ മോദി സർക്കാറിനറിയില്ല. മരണം നടന്ന​തൊന്നും സർക്കാർ കണക്കായില്ല. അതായത്​ തൊഴിലാളി മരണങ്ങളിലൊന്നും സർക്കാറിനെ ബാധിച്ചില്ല എന്നതാണ്​. ലോകം മുഴുവൻ അവർ മരിച്ചുവീഴുന്നത്​ കണ്ടെങ്കിലും മോദി സർക്കാറിലേക്ക്​ മാത്രം ആ വാർത്തകൾ എത്തിയില്ല- രാഹുൽ ട്വിറ്ററിൽ കുറിച്ചു.

മരണപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണമോ എത്ര പേർക്ക്​ തൊഴിൽ നഷ്​ടമുണ്ടായിട്ടുണ്ടെന്നതോ ഒൗദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ലെന്ന്​ കഴിഞ്ഞ ദിവസം കേന്ദ്ര തൊഴിൽ വകുപ്പ്​ മന്ത്രി പാർലമെൻറിൽ വ്യക്തമാക്കിയിരുന്നു. അതിനാൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക്​ നഷ്​ടപരിഹാരമോ ധനസഹായമോ നൽകാനാവില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.