മുംബൈ: വയനാട് ലോക്സഭ മണ്ഡലവുമായി ബന്ധപ്പെട്ട തീരുമാനം ഉടനുണ്ടാകുമെന്ന് എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി വ േണുഗോപാൽ. വയനാട് സംബന്ധിച്ച പാർട്ടി പ്രവർത്തകരുടെയും യു.ഡി.എഫ് നേതാക്കളുടെയും ആശങ്ക പാർട്ടി അധ്യക്ഷൻ രാഹു ൽ ഗാന്ധിയെ ധരിപ്പിച്ചിട്ടുണ്ട്. അമേത്തിക്കുപുറമെ ദക്ഷിണേന്ത്യൻ സീറ്റിൽ കൂടി മത്സരിക്കണമോ എന്നതിൽ അന്തിമതീരുമാനം കൈക്കൊള്ളേണ്ടത് രാഹുലാണെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാക്കൾക്കിടയിലെ ചേരിപ്പോരും വിമത ഭീഷണിയും പരിഹരിക്കാൻ കേന്ദ്ര സംഘത്തിനൊപ്പം മുംബൈയിലെത്തിയതാണ് വേണുഗോപാൽ പറഞ്ഞു.
മഹാരാഷ്ട്ര ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറി മല്ലികാർജുൻ ഖാർഗെ, മധുസൂദൻ മിസ്ത്രി എന്നിവർക്കൊപ്പമാണ് നഗരത്തിൽ എത്തിയത്. ദാദർ തിലക് ഭവനിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 100 തെറ്റുകൾ എന്ന ലഘുലേഖയും അദ്ദേഹം പ്രകാശനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.