ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ബി.ജെ.പി നേതൃത്വവും തമിഴ്നാട്ടിൽ റിമോട്ട് കൺട്രോൾ ഭരണം നടത്തുകയാണെന്നും റിമോട്ട് കൺട്രോളിലെ ബാറ്ററിയായി പ്രവർത്തിക്കുന്ന അണ്ണാ ഡി.എം.കെ സർക്കാറിനെ എടുത്ത് ദൂരെ കളയണമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. തിരുനൽവേലി, തെങ്കാശി തുടങ്ങിയ തെക്കൻ തമിഴക ജില്ലകളിൽ ത്രിദിന തെരഞ്ഞെടുപ്പ് പര്യടനം നടത്തുകയായിരുന്നു അദ്ദേഹം.
തമിഴക പുരോഗതിക്ക് പുതിയൊരു പാത വെട്ടിത്തുറക്കണം. വിദ്യാഭ്യാസം പണക്കാർക്ക് മാത്രമല്ല, പാവപ്പെട്ടവർക്കും ലഭ്യമാക്കണം. സ്ത്രീശാക്തീകരണത്തിന് പ്രാമുഖ്യം നൽകിയ രാജ്യങ്ങൾ പുരോഗതി പ്രാപിച്ചു. ചെറുകിട വ്യവസായങ്ങളും വ്യാപാരവും പരിപോഷിപ്പിക്കുന്നതിലൂടെ നാട്ടിൽ നിലവിലുള്ള തൊഴിലില്ലായ്മ പരിഹരിക്കാം. എല്ലാ മതങ്ങളും സ്നേഹ സന്ദേശമാണ് നൽകുന്നത്, മറിച്ച് മറ്റു വിഭാഗങ്ങളെ വെറുക്കാനല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
പാളയംകോട്ട സെൻറ് സേവ്യർ കോളജിൽ സംവാദ പരിപാടി നടത്തി. നേരത്തെ തിരുനൽവേലിയിലെ നെല്ലയപ്പർ ക്ഷേത്രം സന്ദർശിച്ചു. തെങ്കാശിയിൽ കാമരാജിെൻറ പ്രതിമക്ക് ഹാരാർപ്പണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.