Posted On
date_range Updated On
date_range മണിപ്പൂരില്‍ രാഹുലിന്‍െറ സന്ദര്‍ശനത്തിനുമുമ്പ് ബോംബ് കണ്ടെത്തി
ഇംഫാല്‍: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മണിക്കൂറുകള്‍ക്കുമുമ്പ് ബോംബ് കണ്ടെടുത്തു. മണിപ്പൂരിലെ ഭാഷികോങ്ങിലുള്ള ഒരു വീടിന്‍െറ ഗേറ്റില്‍നിന്നാണ് ബോംബ് കണ്ടെടുത്തത്. ബോംബ് പിന്നീട് നിര്‍വീര്യമാക്കിയെന്ന് പൊലീസ് പറഞ്ഞു.
ബോംബ് കണ്ടെടുത്ത സ്ഥലത്തുനിന്ന് ആറ് കിലോമീറ്റര്‍ അകലെയാണ് രാഹുലിന്‍െറ പ്രചാരണ പരിപാടി നടക്കേണ്ടിയിരുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഹപ്ത കാന്‍ജെബങ്ങിന്‍െറ പ്രചാരണ പരിപാടിക്കാണ് രാഹുല്‍ ഇവിടെയത്തെിയത്. മാര്‍ച്ച് നാലിനും എട്ടിനുമാണ് മണിപ്പൂരില്‍ നിയമസഭ തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.