‘ആദിവാസികളെ വെടി​െവച്ചു കൊല്ലുന്ന നിയമം’; രാഹുലിനെതിരെ തെര. കമീഷൻ നോട്ടീസ്​

ന്യൂഡൽഹി: ആദിവാസി നിയമവുമായി ബന്ധപ്പെട്ട്​ നടത്തിയ പരാമർശത്തിൽ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക്​ തെരഞ്ഞെടുപ്പ്​ കമീഷൻ നോട്ടീസ്​. ആദിവാസികളെ വെടിവെച്ചു കൊല്ലാൻ അനുവദിക്കുന്ന പുതിയ നിയമം പ്രധാനമന്ത്രി നരേന്ദ്ര മോദി കൊണ്ടുവന്നുവെന്ന പരാമർശത്തിനെതിരായാണ്​ നോട്ടീസ്​. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ്​ റാലിക്കി​െടയായിരുന്നു വിവാദ പരാമർശം.

ആദിവാസികളെ വെടിവെക്കാൻ പൊലീസിനെ അനുവദിക്കുന്ന പുതിയ നിയമം മോദി സർക്കാർ രൂപീകരിച്ചിട്ടുണ്ട്​. ആദിവാസികളെ ആക്രമിക്കാമെന്നും അവരുടെ ഭൂമി ഏറ്റെടുക്കാമെന്നും അവരുടെ കാട്​ കൈയേറാമെന്നും വെള്ളമൂറ്റാമെന്നും ഒടുവിൽ അവരെ വെടിവെച്ചു ​െകാല്ലാമെന്നും അതിൽ പറയുന്നു - എന്നായിരുന്നു രാഹുലിൻെറ പ്രസംഗം.

ഷാഹ്​ദോളിൽ ഏപ്രിൽ 23നാണ്​ രാഹുൽ പ്രസംഗിച്ചത്​. പരാമർശത്തിൽ 48 മണിക്കൂറിനുള്ളിൽ മറുപടി നൽകണമെന്നാണ്​ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്​. നോട്ടീസ്​ സംബന്ധിച്ച്​ കോൺഗ്രസ്​ അധ്യക്ഷൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Tags:    
News Summary - Rahul Gandhi Gets Election Body Notice Over "Anti-Tribal Law" Claim -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.