Posted On
date_range Updated On
date_range അവർ അനുകമ്പയും സ്നേഹവുമില്ലാത്തവർ, ആർ.എസ്.എസിനെ ഇനി സംഘ് പരിവാർ എന്നു വിളിക്കില്ലെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: രാഷ്ട്രീയ സ്വയംസേവക് സംഘിനെയും അനുബന്ധ സംഘടനകളെയും ഇനിയും സംഘ് പരിവാർ എന്ന് വിളിക്കാൻ അവകാശമില്ലെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പരിവാർ അഥവാ, കുടുംബത്തിൽ സ്ത്രീകളുണ്ടാകും, മുതിർന്നവരെ ആദരിക്കും, അനുകമ്പയും സ്നേഹവുമുണ്ടാകും- ആ സംഘടനക്കു പക്ഷേ, അതൊന്നുമില്ല. കേരളത്തിൽനിന്നുള്ള കന്യാസ്ത്രീകൾ ഉത്തർ പ്രദേശിൽ ആക്രമിക്കപ്പെട്ട് ഒരു ദിവസം കഴിഞ്ഞാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ഇനി ആർ.എസ്.എസിനെ സംഘ് പരിവാർ എന്നു വിളിക്കില്ലെന്നും ട്വീറ്റിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.