ലോക്ഡൗൺ കോവിഡിനെ തടഞ്ഞില്ല; സമ്പദ് വ്യവസ്ഥ തകർത്തു -രാജീവ് ബജാജ്

ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്‍റെ സമ്പൂർണ ലോക്ഡൗൺ കോവിഡിനെ തടഞ്ഞില്ലെന്ന് മാത്രമല്ല രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ തകർക്കുകയും ചെയ്തെന്ന് പ്രമുഖ വ്യവസായി രാജീവ് ബജാജ്. ഇത്തരമൊരു അടച്ചുപൂട്ടൽ ലോകത്ത് ഒരിടത്തും കണ്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി എം.പിയുമായി നടത്തിയ സംവാദത്തിലാണ് രാജീവ് ബജാജിന്‍റെ പ്രതികരണം. കോവിഡ് വൈറസിനൊപ്പം ജീവിക്കുകയാണ് കേന്ദ്രത്തിന്‍റെ പുതിയ നയമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

കോവിഡ് തടയുന്നതിൽ കേന്ദ്ര സർക്കാർ പൂർണ പരാജയമായിരുന്നുവെന്ന് രാഹുൽ ഗാന്ധി സംവാദത്തിൽ വ്യക്തമാക്കി. ലോക മഹായുദ്ധ കാലത്തേക്കാൾ മോശമായാണ് ലോക്ഡൗൺ ഇന്ത്യയിൽ നടപ്പാക്കിയത്. ലോക മഹായുദ്ധ കാലത്ത് പോലും ലോകം ഇങ്ങനെ പൂട്ടിയിരുന്നതായി കരുതുന്നില്ല. ഇത് അപൂർവവും വിനാശകരവുമായ ഒരു പ്രതിഭാസമാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി. 

ലോക്ഡൗണിൽ അധികാരം കേന്ദ്രീകരിച്ചെന്ന് ബജാജ് ഒാട്ടോ എം.ഡി കൂടിയായ രാജീവ് ബജാജ് പറഞ്ഞു.

ഇന്ത്യയിൽ ലോക് ഡൗൺ പരാജയപ്പെട്ടു. രോഗബാധിതർ വൻതോതിൽ വർധിക്കുമ്പോൾ ലോക്ഡൗൺ ലഘൂകരിക്കുന്ന ഏക രാജ്യം ഇന്ത്യയാണ്. ദരിദ്രരെയും അന്തർ സംസ്ഥാന തൊഴിലാളികളെയും ലോക്ഡൗൺ വളരെ മോശമായി ബാധിച്ചു. അവർക്ക് പോകാൻ ഒരിടമില്ലായിരുന്നു. 

സംസ്ഥാനങ്ങൾക്ക് സഹായം നൽകി പ്രാപ്തമാക്കുകയും പോരാട്ടം മുഖ്യമന്ത്രിമാർക്ക് കൈമാറുകയും കേന്ദ്രം ചെയ്യണമായിരുന്നു. എന്നാൽ, കേന്ദ്രം പിന്മാറുകയാണ് യഥാർഥത്തിൽ ചെയ്തതെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. 

Latest Video:

Full View
Tags:    
News Summary - Rahul Gandhi discuss with Rajiv Bajaj in lockdown -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.