ന്യൂഡൽഹി: രാജിക്കാര്യത്തിൽ ഉറച്ചുനിൽക്കുന്ന കോൺഗ്രസ് അധ്യക്ഷ ൻ രാഹുൽ ഗാന്ധിക്കു മേൽ തീരുമാനം പിൻവലിക്കാൻ വിവിധ സംസ്ഥാന ഘടകങ ്ങളുടെയും സഖ്യകക്ഷി നേതാക്കളുടെയും സമ്മർദം. പുതിയ അധ്യക്ഷനെ കണ്ട െത്തണമെന്ന രാഹുലിെൻറ ആവശ്യം അടക്കമുള്ള കാര്യങ്ങൾ ചർച്ചചെയ്യാ ൻ മിക്കവാറും വെള്ളിയാഴ്ച കോൺഗ്രസ് പ്രവർത്തക സമിതി വീണ്ടും സമ്മേളിക്കും. അതേസമയം, രാഹുലിെൻറ രാജി പാർട്ടി സ്വീകരിച്ചിട്ടില്ലെന്ന് കോൺഗ്രസ് ആവർത്തിച്ചു വ്യക്തമാക്കി.
കോൺഗ്രസിെൻറ പ്രധാന സഖ്യകക്ഷിയായ ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിൻ രാഹുലിനെ ഫോണിൽ വിളിച്ച് തീരുമാനത്തിൽനിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ടു. രാജിവെക്കാനുള്ള തീരുമാനം ആത്മഹത്യാപരവും ബി.ജെ.പിക്ക് അവസരം നൽകുന്നതുമാണെന്ന് ജയിലിൽ കഴിയുന്ന ആർ.ജെ.ഡി നേതാവും ബിഹാർ മുൻമുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവ് ട്വിറ്റർ സന്ദേശത്തിൽ രാഹുലിനെ ഒാർമിപ്പിച്ചു. മുസ്ലിം ലീഗും രാഹുൽ തുടരണമെന്ന് ആവശ്യപ്പെട്ടു.
യു.പിയിൽനിന്നും മറ്റ് സംസ്ഥാനങ്ങളിൽനിന്നും പ്രദേശ് കോൺഗ്രസ് കമ്മിറ്റികൾ പ്രമേയം പാസാക്കി ഡൽഹിക്ക് അയച്ച് മുറവിളി ശക്തമാക്കിയിട്ടുണ്ട്. വിവിധ പി.സി.സി അധ്യക്ഷന്മാർ രാജിവെക്കുമെന്ന മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. എന്നാൽ, നിലപാടിൽ മാറ്റമില്ലെന്ന് ആവർത്തിക്കുകയാണ് ചൊവ്വാഴ്ചയും രാഹുൽ ചെയ്തത്. എ.െഎ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ദീർഘനേരം രാഹുലുമായി സംഭാഷണം നടത്തി. പാർട്ടി അധ്യക്ഷസ്ഥാനം ഉപേക്ഷിച്ചാൽകൂടി ലോക്സഭയിൽ കോൺഗ്രസിെൻറ സഭാനേതാവായി പ്രവർത്തിക്കാനുള്ള സന്നദ്ധത രാഹുൽ മുതിർന്ന നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. 52 സീറ്റ് മാത്രം നേടിയ കോൺഗ്രസിന് പ്രതിപക്ഷ നേതാവ് സ്ഥാനം കിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളിൽ കൂടിക്കാഴ്ചകൾ മിക്കവാറും ഒഴിവാക്കിയ രാഹുൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഉപമുഖ്യമന്ത്രി സചിൻ പൈലറ്റ് എന്നിവരെ നേരിൽക്കണ്ടു. േലാക്സഭ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ കോൺഗ്രസ് വട്ടപ്പൂജ്യമായതോടെ തലമാറ്റം നടക്കുമെന്ന സൂചനകൾക്കിടയിലാണ് കൂടിക്കാഴ്ച. ഗെഹ്ലോട്ടിന് മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടിവരുമെന്ന് സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.