മുംബൈ: രാഹുൽ ഗാന്ധിക്ക് ഒരിക്കലും സവർക്കറാകാൻ കഴിയില്ലെന്ന് വി.ഡി. സവർക്കറെ പിന്തുണച്ച് നടത്തിയ സവർക്കർ ഗൗരവ് യാത്ര. ഞായറാഴ്ച ശിവാജി പാർക്കിലാണ് സവർക്കർ പാർക്കിനു സമീപം റാലി നടന്നത്.
സവർക്കർ രാഷ്ട്രീയത്തിന് അതീതമായ ദേശീയവാദിയാണെന്ന് കണക്കാക്കണമെന്ന് റാലിയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.
അദ്ദേഹത്തിന് ഒരു ഹിന്ദു രാജ്യം വേണം. ഹിന്ദു രാജ്യം എന്നതുകൊണ്ട്, മറ്റ് മതങ്ങൾ ആചരിക്കുന്നവർ ഇന്ത്യയിൽ ഉണ്ടാകാൻ പാടില്ല എന്നല്ല അദ്ദേഹം ഉദ്ദേശിച്ചതെന്നും അനുയായികൾ ചൂണ്ടിക്കാട്ടി. ആൻഡമാനിൽ പോയി സവർക്കർ കഴിഞ്ഞ തടവറ കണ്ടാൽ ആരുടെയും കണ്ണു നിറയുമെന്നും റാലിയിൽ പങ്കെടുത്തവർ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.