Posted On
date_range Updated On
date_range ജ്യോതിരാദിത്യക്ക് എപ്പോൾ വേണമെങ്കിലും എന്നെ വന്ന് കാണാമായിരുന്നു -രാഹുൽ ഗാന്ധി
ന്യൂഡൽഹി: കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന ജ്യോതിരാദിത്യ സിന്ധ്യക്ക് എപ്പോൾ വേണമെങ്കിലും എന്നെ വന്ന ് കാണാമായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സിന്ധ്യയുടെ കൂടുമാറ്റവുമായി ബന്ധപ്പെട്ട് ആദ്യമായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് വിടുന്നതിന് മുമ്പ് നിരവധി തവണ ശ്രമിച്ചിട്ടും ജ്യോതിരാദിത്യ സിന്ധ്യക്ക് രാഹുൽ ഗാന്ധിയെ കാണാനായില്ലെന്ന തരത്തിൽ പ്രചാരണങ്ങളുണ്ടായിരുന്നു. ഇത് സംബന്ധിച്ച് മാധ്യമ പ്രതിനിധികൾ ചോദിച്ചപ്പോഴാണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്. എെൻറ വീട്ടിൽ എപ്പോഴും വരാനാകുന്നയാളായിരുന്നു ജ്യോതിരാദിത്യയെന്നും ഞങ്ങൾ കോളജിൽ ഒരുമിച്ചുണ്ടായിരുന്നവരാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.