എല്ലാ ജനങ്ങൾക്കും വാക്​സിൻ ലഭ്യമാക്കണം​; വാക്​സിൻ വിതരണത്തിൽ നിലപാട്​ ആവർത്തിച്ച്​ രാഹുൽ

ന്യൂഡൽഹി: കോവിഡ്​ വാക്​സിൻ വിതരണത്തിലെ കേന്ദ്രസർക്കാർ സമീപനത്തിനെതിരെ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. തിങ്കളാഴ്ച രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും കോവിഡ്​ വാക്​സിൻ നൽകണമെന്ന ആവശ്യവുമായി രാഹുൽ രംഗത്തെത്തിയിരുന്നു. ഇത്​ സാധ്യമല്ലെന്നും കേന്ദ്രസർക്കാർ മറുപടി നൽകുകയും ചെയ്​തിരുന്നു. ഇതിന്​ പിന്നാലെയാണ്​ രാഹുൽ ഗാന്ധി ഇക്കാര്യത്തിൽ പ്രതികരണവുമായി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്​.

ഇക്കാര്യത്തിലെ തർക്കം അംഗീകരിക്കാനാവില്ല. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും ജീവൻ രക്ഷിക്കാനുള്ള അവസരം ലഭിക്കണം. എല്ലാവരും മാസ്​ക്​ ധരിക്കുകയും സാമൂഹിക അകലം ഉറപ്പാക്കുകയും ചെയ്യണമെന്ന്​ രാഹുൽ ഗാന്ധി ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.

മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ എന്നിവരും രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും വാക്​സിൻ നൽകണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും സമാന ആവശ്യം ഉന്നയിച്ചിരുന്നു.

Tags:    
News Summary - Rahul Gandhi bats for Covid vaccine for all; slams Centre’s ‘need vs want’ logic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.