ശ്രീനഗർ: രാജ്യത്തെ വിഭജിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര േമാദിയുടെ പ്രത്യയശാസ്ത്രത്തിനെതിരെ കോൺഗ്രസ് പോരാട്ടം തുടരുമെന്ന് രാഹുൽ ഗാന്ധി. കാർഷിക നിയമം, പെഗസസ്, റഫാൽ അഴിമതി, തൊഴിലില്ലായ്മ തുടങ്ങിയ സുപ്രധാന വിഷയങ്ങൾ പാർലമെൻറിൽ ഉന്നയിക്കാൻ പ്രതിപക്ഷത്തെ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ദ്വിദിന സന്ദർശനത്തിനായി ശ്രീനഗറിലെത്തിയ രാഹുൽ കോൺഗ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. ശ്രീനഗറിലെ ദാൽ തടാകക്കരയിലെ ഹസ്രത്ത് ബാൽ പള്ളിയും പ്രസിദ്ധമായ ഖീർ ഭവാനി ദുർഗ ക്ഷേത്രവും രാഹുൽ സന്ദർശിച്ചു.
ജമ്മു-കശ്മീരിൽ മാത്രമല്ല, രാജ്യമെങ്ങും ബി.ജെ.പി ആക്രമണം തുടങ്ങിയിരിക്കുകയാണ്. ഇന്ത്യ എന്ന ആശയത്തിനെതിരെയാണ് ആക്രമണം നടക്കുന്നത്. മാധ്യമങ്ങളെ അവരുടെ ജോലിചെയ്യാൻ അനുവദിക്കാതെ അടിച്ചമർത്തുകയാണ്. ഏതെങ്കിലും വ്യക്തിക്കെതിരെയല്ല വിദ്വേഷത്തിനെതിരെയാണ് തെൻറ പോരാട്ടമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.