ഹോളിവുഡ് സിനിമയിലെ ചിത്രം ഉപയോഗിച്ച് രാഹുൽ ഗാന്ധിക്കെതിരെ വ്യാജപ്രചാരണം; മുഖസാദൃശ്യം ചൂണ്ടിക്കാട്ടി ട്വിറ്റർ
ഹോളിവുഡ് സിനിമയായ 'ഫിഫ്റ്റി ഷെയ്ഡ്സ് ഒാഫ് ഗ്രേ'യിലെ കഥാപാത്രങ്ങളുടെ ചിത്രം ഉപയോഗിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വ്യാജപ്രചാരണം. ഹോളിവുഡ് താരങ്ങളായ ജാമീ ഡോർനനിെൻറയും ഡകോട്ട ജോൺസെൻറയും ചിത്രം ഉപയോഗിച്ചാണ് പ്രചാരണം.
സിനിമയിലെ സീൻ ഉപയോഗിച്ച് രാഹുൽ ഗാന്ധിയും കാമുകിയും എന്ന രീതിയിലാണ് ചിത്രം ട്വിറ്ററിൽ പ്രചരിക്കുന്നത്. ചിത്രത്തിലെ നായകനാണ് ജാമീ. നായിക ഡകോട്ടയും. ഇരുവരുടെയും ചിത്രം ഉപയോഗിച്ച് ജാമിയെ രാഹുൽ ഗാന്ധിയാക്കിയാണ് പ്രചാരണം.
'മീ ആൻഡ് ഹു' എന്ന ട്വിറ്റർ പേജിലാണ് ആദ്യം ചിത്രം പ്രത്യക്ഷപ്പെട്ടത്. ട്വീറ്റ് ചെയ്തതോടെ ഇന്ത്യക്കാർ രാഹുൽ ഗാന്ധിക്കെതിരെ പ്രചാരണം ഏറ്റെടുക്കുകയായിരുന്നു.
ചിലർ രാഹുൽ ഗാന്ധിയും കാമുകിയും എന്ന പേരിൽ ചിത്രം പ്രചരിപ്പിക്കുകയും ചെയ്തു. എന്നാൽ രാഹുൽ ഗാന്ധിയുടെയും ജാമീ ഡോർനനിെൻറയും മുഖസാദൃശ്യത്തിൽ അതിശയം രേഖപ്പെടുത്തിയവരും ചെറുതല്ല.
ജാമീക്ക് വൻവിജയം നേടിക്കൊടുത്ത ചിത്രങ്ങളിലൊന്നാണ് ഫിഫ്റ്റി ഷെയ്ഡ്സ് ഒാഫ് ഗ്രേ. നോർത്തേൻ ഐറിഷ് നടനായ ജാമി മോഡലിങ് രംഗത്തിലൂടെയാണ് ഹോളിവുഡിലേക്ക് എത്തുന്നത്. ടെലിവിഷൻ സീരീസിലും ജാമീ അഭിനയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.