''ചൈന ഭൂമി കയ്യേറിയില്ലെന്ന പ്രസ്​താവനയിലൂടെ മോദി സൈന്യത്തെ ഒറ്റുകൊടുത്തു''

ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി പ്രശ്​നത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. കോൺഗ്രസ്​ വർക്കിങ്​ കമ്മിറ്റി യോഗത്തിലാണ്​ രാഹുൽ ഗാന്ധി മോദിക്കെതിരെ ആഞ്ഞടിച്ചത്​.

ചൈന നമ്മുടെ അതിർത്തി നിർലജ്ജം കയ്യേറിയിരിക്കുന്നു. പ്രധാനമന്ത്രി നമ്മുടെ സ്ഥാനം നശിപ്പിക്കുകയും ചൈന അതിർത്തി കയ്യേറിയിട്ടില്ലെന്ന പ്രസ്​താവനയിലൂടെ സൈന്യത്തെ ഒറ്റുകൊടുക്കുകയും ചെയ്​തു. നമ്മുടെ ഭൂമി കയ്യേറാൻ ചൈനക്ക്​ ഒരു അധികാരവുമില്ല. നമ്മുടെ സൈനികരുടെ ജീവത്യാഗം വെറുതെയാകാതിരിക്കാൻ വേണ്ടത്​ ചെയ്യണം.

ചൈനയുടെ നടപടിക്ക്​ പിന്നിലുള്ള ഒരുകാരണം വിദേശനയത്തിലുള്ള സമ്പൂർണ പരാജയമാണ്​. നമ്മുടെ കാലങ്ങളായുള്ള നയതന്ത്രത്തെ പ്രധാനമന്ത്രി തകർത്തു. ഒരു കാലത്ത്​ നമ്മുടെ സുഹൃദ്​രാജ്യമായിരുന്നവരുമായുള്ള ബന്ധംപോലും മുറിഞ്ഞു. അയൽരാജ്യങ്ങളുമായി മികച്ച ബന്ധം സൃഷ്​ടിക്കാൻ ഇന്ത്യ ശ്രമിക്കണമെന്നും രാഹുൽ അഭിപ്രായപ്പെട്ടു.

രാജ്യം നേരിടുന്ന പ്രതിസന്ധികൾക്കു​ പ്രധാനകാരണം ബി.ജെ.പി സർക്കാരി​​െൻറ തെറ്റായ നയങ്ങളാണെന്ന്​ കോൺഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധി യോഗത്തിൽ അഭിപ്രായപ്പെട്ടു. ഇന്ധന വില വർധന സർക്കാരി​​െൻറ ക്രൂരമായ നടപടിയാണെന്നും കോൺഗ്രസ്​ പ്രവർത്തക സമിതി യോഗത്തിൽ സോണിയ ഗാന്ധി കുറ്റ​െപ്പടുത്തി. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.