രാഹുൽ രാജിവെക്കരുത്​; ധർണയുമായി കോൺഗ്രസ്​ നേതാക്കൾ

ന്യൂഡൽഹി: ലോക്​സഭ തെരഞ്ഞെടുപ്പ്​ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത്​ രാജി സന്നദ്ധത അറിയിച്ച കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ തീരുമാനത്തിൽ നിന്ന്​ പിന്തിരിപ്പിക്കാൻ നേതാക്കളുടെ ധർണ. ‘രാഹുൽ ഗാന്ധി പാർട്ടിയെ നയിക ്കണം’ എന്ന മുദ്രാവാക്യവുമായി ​ജഗദീഷ്​ ടെയ്​ലറുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയുടെ വസതിക്ക്​ മുന്നിൽ നിരവധി കോൺഗ്രസ്​ നേതാക്കളും പ്രവർത്തകരും അണിനിരന്ന്​ ധർണ ആരംഭിച്ചു. രാജിയിൽ നിന്ന്​ പിൻമാറണമെന്ന ആവശ്യവുമായി മുതിർന്ന നേതാവ്​ ഷീലാ ദീക്ഷിതി​​െൻറ നേതൃത്വത്തിൽ കോൺഗ്രസ്​ നേതാക്കൾ രാഹുൽ ഗാന്ധിയെ സന്ദർശിക്കാനും തീരുമാനിച്ചിട്ടുണ്ട്​.

‘രാഹുൽ ഗാന്ധി പദവിയൊഴിയാൻ സന്നദ്ധനാണ്​. എന്നാൽ അദ്ദേഹത്തി​​െൻറ രാജി ഞങ്ങൾ സ്വീകരിച്ചിട്ടില്ല. അദ്ദേഹം വളരെ നന്നായി പ്രവർത്തിച്ചു. ജയപരാജയങ്ങൾ ജീവിതത്തി​​െൻറ ഭാഗമാണ്​. എന്നാൽ പോരാടുക എന്നതാണ്​ പ്രധാനം’- ഷീലാ ദീക്ഷിത്​ മാധ്യമങ്ങളോട്​ പറഞ്ഞു.

പരാജയ കാരണം അവലോകനം ചെയ്​തു വരികയാണ്​. പാർട്ടിക്ക്​ പറ്റിയ തെറ്റുകൾക്ക്​ പരിഹാരവുമുണ്ട്​. ഇന്ദിരാഗാന്ധിയുടെ കാലത്തും കോൺഗ്രസ്​ പരാജയപ്പെട്ടിരുന്നു. പാർട്ടി പ്രവർത്തകർക്കൊപ്പം നിന്നുകൊണ്ട്​്​ രാഹുൽ ഗാന്ധിയെ സമാശ്വസിപ്പിക്കുമെന്നും ഷീലാ ദീക്ഷിത്​ പറഞ്ഞു.

തെരഞ്ഞെടുപ്പ്​ ഫലം പുറത്തുവന്നശേഷം ചേർന്ന കോൺഗ്രസ്​ പ്രവർത്തക സമിതി യോഗത്തിൽ രാഹുൽ പാർട്ടിയുടെ തോൽവി ഏ​റ്റെടുത്ത്​ രാജിവെക്കാൻ തീരുമാനിക്കുകയായിരുന്നു.

Tags:    
News Summary - In 'Rahul, Don't Go' Efforts, Sheila Dikshit - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.