ന്യൂഡൽഹി: എസാറ്റും നാടകത്തിലെ സെറ്റും ഒന്നാണെന്ന് രാഹുൽഗാന്ധി തെറ്റിദ്ധരിച്ചുവെന്ന് പ്രധാനമന്ത്രി നര േന്ദ്ര മോദി. ബൗദ്ധിക നിലവാരം കുറഞ്ഞയാൾ നാടകത്തെ കുറിച്ച് പറയുേമ്പാൾ വിഷമവും തമാശയും തോന്നും. നാടകത്തിൽ മ ാറിമാറി വരുന്ന സെറ്റുകൾ കാണാം. എന്നാൽ നാടകത്തിലെ സെറ്റും എസാറ്റും തമ്മിലുള്ള വ്യത്യാസം അറിയാത്തവരെ കുറിച്ച് എന്ത് പറയാൻ? - മോദി പരിഹസിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉത്തർ പ്രദേശിലെ മീററ്റിൽ തുടക്കം കു റിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ത്യ ബഹിരാകാശത്ത് നേട്ടം വരിക്കുന്നത് എല്ലാവരും കണ്ടു. ആഗോള തലത്തിൽ നാം ശക്തരും സുരക്ഷിതരുമായിരിക്കുകയാണ്. എന്നാൽ പ്രതിപക്ഷം എത്ര പരിഹാസ്യമായാണ് പെരുമാറിയതെന്ന് കണ്ടില്ലേ. അവർക്ക് അവരുടെ ബൗദ്ധിക നിലവാരത്തിൽ നിന്ന് മാത്രമേ ചോദ്യങ്ങൾ ചോദിക്കാനാവൂ -മോദി വിമർശിച്ചു.
കഴിഞ്ഞ ദിവസം എസാറ്റ് വിക്ഷേപണത്തെ സംബന്ധിച്ച രാഹുൽ ഗാന്ധിയുടെ ട്വീറ്റാണ് മോദിയുടെ പരിഹാസത്തിന് വഴിവെച്ചത്. എസാറ്റിൻെറ വിജയത്തിൽ ഡി.ആർ.ഡി.ഒയിലെ ശാസ്ത്രജ്ഞർക്ക് അഭിനന്ദനം അറിയിച്ച രാഹുൽ മോദിക്ക് നാടക ദിനാശംസകൾ നേർന്നിരുന്നു.
അഞ്ചു വർഷം മുമ്പ് നിങ്ങളുടെ അനുഗ്രഹം തേടി ഞാൻ വന്നു. പലിശ സഹിതം തിരിച്ചു നൽകുമെന്ന് അന്ന് പറഞ്ഞു. ഞാൻ എൻറെ പ്രവർത്തനങ്ങളുടെ കണക്കുകൾ നൽകാം. കൂടാതെ മറ്റുള്ളവർ 60 വർഷമായി ചെയ്യുന്നതിൻെറ കണക്കുകളും നോക്കാം. ഞാൻ നിങ്ങളുടെ ചൗക്കീദാറാണ്. നാം വികസനത്തിൻെറ വഴിയിലാണ്. എന്നാൽ മറ്റുള്ളവർക്ക് നയമോ കാഴ്ചപ്പാടുകളോ ഇല്ല -മോദി പറഞ്ഞു.
കോൺഗ്രസിൻറെ ന്യായ് പദ്ധതിയെ വിമർശിച്ച മോദി ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ സാധിക്കാത്തവർ ഇപ്പോൾ പാവങ്ങൾക്ക് നേരിട്ട് പണം നൽകുമെന്ന് പറയുന്നുവെന്ന് പരിഹസിച്ചു. ചൗക്കീദാറിൻെറ സർക്കാറിനാണ് സർജിക്കൽ സ്ട്രൈക്ക് നടത്താൻ ധൈര്യമുണ്ടായതെന്നും ഇന്ത്യ വികസിക്കുകയും ശത്രുക്കളിൽ നിന്ന് രക്ഷനേടുകയും ചെയ്യുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.