Posted On
date_range Updated On
date_range രാഹുൽ റായ്ബറേലിയിൽ മത്സരിക്കുന്നത് ‘ഇൻഡ്യ’ക്ക് കരുത്താകും -സച്ചിൻ പൈലറ്റ്
റായ്ബറേലി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി റായ്ബറേലിയിൽ മത്സരിക്കുന്നത് ഉത്തർപ്രദേശിൽ ഇൻഡ്യ സഖ്യത്തിന് കരുത്ത് പകരുമെന്നും രാഷ്ട്രീയമായി നിർണായകമായ സംസ്ഥാനത്ത് ബി.ജെ.പി കനത്ത തിരിച്ചടി നേരിടുമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ്. എക്കാലത്തെയും ഉയർന്ന ഭൂരിപക്ഷത്തിൽ രാഹുൽ ഗാന്ധി ജയിക്കുമെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ അദ്ദേഹം പറഞ്ഞു.
റായ്ബറേലിയും അമേത്തിയും കോൺഗ്രസ് അനുകൂല മണ്ഡലങ്ങളാണ്. ഇവിടെ ബി.ജെ.പി ആരെ നിർത്തിയാലും കോൺഗ്രസ് വൻഭൂരിപക്ഷത്തിൽ ജയിക്കും. റായ്ബറേലിയിൽ വിവിധ സമുദായങ്ങളിലും ജാതികളിലും രാഹുൽ ഗാന്ധിക്കനുകൂലമായ വികാരം കാണാം.
അയൽ മണ്ഡലമായ അമേത്തിയിയിൽ കഴിഞ്ഞ 40 വർഷമായി അടിത്തട്ടിൽ പ്രവർത്തിക്കുന്ന കിഷോരി ലാൽ ശർമയാണ് മത്സരിക്കുന്നത്. കോൺഗ്രസിനുവേണ്ടി മണ്ഡലം നേടാൻ അദ്ദേഹത്തിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.