Posted On
date_range Updated On
date_range നവംബർ എട്ടിന് മോദി യുദ്ധം പ്രഖ്യാപിച്ചത് പാവങ്ങളോട്: രാഹുൽ
ദാദ്രി: നോട്ടുകൾ അസാധുവാക്കിക്കൊണ്ട് നവംബർ എട്ടിന് മോദി പാവങ്ങളോട് യുദ്ധം പ്രഖ്യാപിക്കുകയായിരുന്നുവെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. കോർപറേറ്റുകളിൽ നിന്ന് കോടികൾ പിടിച്ചെടുക്കാൻ കഴിയാത്തതുകൊണ്ടാണ് പ്രധാനമന്ത്രി നോട്ട് അസാധുവാക്കിയത്.
പാവപ്പെട്ടവർക്കാണ് ഇതുമൂലം നഷ്ടമുണ്ടായത്. അവർ കാശില്ലാത്തവരായി. നിങ്ങളുടെ പണം ബാങ്കുകളിലെത്തിക്കാൻ പ്രധാനമന്ത്രിക്ക് കഴിഞ്ഞു. എന്നാൽ എട്ട് ലക്ഷത്തോളം കോടി രൂപയുമായി ബാങ്കിന്‍റെ പിൻവാതിലിലൂടെ ഓടിരക്ഷപ്പെട്ട കോർപറേറ്റുകളെ പിടികൂടാൻ മോദിക്ക് കഴിഞ്ഞില്ല. ദാദ്രിയിൽ സ്ത്രീകളേയും വ്യാപാരികളേയും അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് പ്രധാനമന്ത്രിക്കെതിരെ രാഹുൽ കടുത്ത വിമർശനമുന്നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.