രഘുറാം രാജൻ രാജ്യസഭയിലേക്കില്ല: ആംആദ്മിയുടെ ആവശ്യം നിരസിച്ചു

ന്യൂഡൽഹി: ആർ.ബി.ഐ മുൻ ഗവർണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജൻ ആംആദ്മി പാർട്ടിയുടെ രാജ്യ സഭ സീറ്റ് വാഗ്ദാനം നിരസിച്ചു. ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ ജോലിയിൽ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നതെന്ന്  യൂണിവേഴ്സിറ്റിയിലെ ആദ്ദേഹത്തിന്‍റെ ഒാഫീസ് അറിയിഞ്ഞു. രാജന് ഇന്ത്യയിലും വിദ്യാഭ്യാസ പ്രവർത്തനങ്ങളുണ്ടെന്നും നിലവിൽ അദ്ദേഹം ജോലിയിൽ നിന്നും വിട്ടു നിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഒാഫീസ് വ്യക്തമാക്കി. 

ജനുവരിയിൽ വരുന്ന മൂന്ന് ഒഴിവിലാണ് അംഗങ്ങളെ രാജ്യസഭയിലെത്തിക്കാൻ പാർട്ടി തീരുമാനിച്ചിരിക്കുന്നത്. പാർട്ടിക്ക് പുറത്തുള്ളവരെയും മറ്റ് മേഖലയിൽ പ്രവർത്തിക്കുന്നവരെയും ഉൾപ്പെടുത്താനാണ് അരവിന്ദ് കെജരിവാളിന്‍റെ ശ്രമം. ഇതിൽ പാർട്ടി പരിഗണിച്ച ഒന്നാമത്തെ പേര് രഘുറാം രാജന്‍റേതായിരുന്നു. മുൻ ആർ.ബി.ഐ ഗവർണർ എന്ന നിലയിലും സാമ്പത്തിക വിദഗ്ധനെന്ന നിലയിലും രാജൻ  പ്രശസ്തനാണ്.

കഴിഞ്ഞമാസം ധനകാര്യ മാസികയായ ബാരൻസ് അമേരിക്കൻ സെൻട്രൽ ബാങ്കിന്‍റെ അടുത്ത തലവനായി രഘുറാം രാജന്‍റെ പേര് നിർദ്ദേശിച്ചിരുന്നു.

Tags:    
News Summary - Raghu Rajan Not Interested In AAP's Rajya Sabha Offer, Prefers Academics- India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.