റാഫേൽ കരാർ: രാഹുലിന്‍റെ ആരോപണം തള്ളി ഫ്രാൻസ്

ന്യൂഡൽഹി: റാഫേൽ യുദ്ധവിമാന കരാർ സംബന്ധിച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ആരോപണം തള്ളി ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം. ചില വിവരങ്ങൾ രഹസ്യമാക്കി വെക്കാനുള്ള ഉടമ്പടി റാഫേൽ ഇടപാടിനും ബാധകമാണ്. 2008ലാണ് കരാർ വ്യവസ്ഥകൾ ഒപ്പുവെച്ചതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 

രാജ്യസുരക്ഷയിൽ മോദി വിട്ടുവീഴ്ച ചെയ്തെന്നും പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചെന്നും അവിശ്വാസ പ്രമേയത്തിന്‍റെ ചർച്ചയിൽ രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. പ്രധാനമന്ത്രിക്ക് താൽപര്യം ചൈനയോടാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മോദി കോടികൾ ചെലവഴിക്കുന്നു. ഇതിന് പിന്നിൽ റാഫേൽ അഴിമതിപ്പണമാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

Tags:    
News Summary - rafale aircraft deal: french interior ministry reject Rahul Gandhi Statement -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.