അദാനി തുറമുഖത്തുനിന്ന്​ അപകടകരമായ റേഡിയോ ആക്​ടീവ്​ ചരക്കുകൾ പിടികൂടി

ന്യൂഡൽഹി: ഗുജറാത്തിലെ അദാനിയുടെ ഉടമസ്​ഥതയിലുള്ള മുന്ദ്ര ​തുറമഖത്തുനിന്ന്​ റേഡിയോ ആക്​ടീവ്​ പ്രസരണ ശേഷിയുള്ള അപകടകരമായ ചരക്കുകൾ പിടികൂടി. കസ്റ്റംസും ഡയറക്​ടറേറ്റ്​ ഓഫ്​ റവന്യൂ ഇന്‍റലിജന്‍സും നടത്തിയ സംയുക്ത പരിശോധനയിലാണ്​ ചരക്കുകൾ അടങ്ങിയ എട്ടു കണ്ടെയ്​നറുകൾ വിദേശകപ്പലിൽനിന്ന്​ പിടികൂടിയതെന്ന്​ അദാനി പോർട്​സ്​​ പ്രസ്​താവനയിൽ അറിയിച്ചു.

പാകിസ്​താനിലെ കറാച്ചിയിൽനിന്ന്​ ചൈനയിലെ ഷാങ്​ഹായിലേക്ക്​ പോകുന്ന കപ്പലിലായിരുന്നു ചരക്കുകൾ. അപകടകരമല്ലാ​ത്ത ചരക്കുകളുടെ പട്ടികയിലാണ്​ ഇവ ഉൾപ്പെടുത്തിയിരുന്നത്​. എന്നാൽ കണ്ടെയ്​നറുകളിൽ ക്ലാസ്​ 7 (റേഡിയോ ആക്​ടീവ്​ ശേഷിയുള്ളവ) എന്ന്​ രേഖപ്പെടുത്തിയിരുന്നു.

വ്യാഴാഴ്ചയാണ്​ അധികൃതർ ഇവ പിടികൂടിയത്​. കൂടുതൽ പരിശോധനകൾക്കായി തുറമുഖത്ത്​ ഇവ തടഞ്ഞുവെച്ചു.

ഇന്ത്യയെ സുരക്ഷിതമായി നിലനിർത്തുന്ന ഏതൊരു പ്രവർത്തനത്തെയും പൂർണമായി സഹായിക്കുന്നത്​ തുടരും. അദാനി ഗ്രൂപ്പ്​ ദേശീയ സുരക്ഷയെ വളരെ ഗൗരവത്തോടെ കാണുന്നു -തുറമുഖ അധികൃതർ പ്രസ്​താവനയിൽ അറിയിച്ചു. 

Tags:    
News Summary - Radioactive Cargo From Pakistan To China Seized At Gujarats Mundra Port

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.