റേഡിയോ പാകിസ്താന്റെ പെഷവാർ ഓഫീസിന് തീയിട്ട് ഇംറാൻ ഖാൻ അനുകൂലികൾ

ന്യൂഡൽഹി: റേഡിയോ പാകിസ്താന്റെ പെഷവാർ ആസ്ഥാനത്തിന് തീയിട്ട് ഇംറാൻ ഖാൻ അനുകൂലികൾ. ഇംറാനെ അറസ്റ്റ് ചെയ്തതിനെ തുടർന്നുള്ള പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.

ഓഫീസിലേക്ക് കടന്നു കയറിയ അക്രമികൾ ചില ഭാഗങ്ങൾക്ക് തീയിടുകയായിരുന്നു. പാകിസ്താനിലെ ഏറ്റവും പഴക്കംചെന്ന റേഡിയ ബ്രോഡ്കാസ്റ്റിങ് നെറ്റ്‍വർക്കാണിത്.മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്‍റെ അറസ്റ്റിനെ തുടർന്ന് പാകിസ്താനിൽ കലാപ സമാന സാഹചര്യമുണ്ടായിരുന്നു. രാജ്യത്തൊട്ടാകെ പ്രതിഷേധവുമായി പുറത്തിറങ്ങിയ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി (പി.ടി.ഐ) പ്രവർത്തകർ പലയിടത്തും ഏറ്റുമുട്ടി. നൂറുകണക്കിന് വാഹനങ്ങൾക്ക് തീയിട്ടു. ലഹോറിലും റാവൽപിണ്ടിയിലും ഉൾപ്പെടെ സൈനിക മേധാവികളുടെ വീടുകൾ ആക്രമിക്കപ്പെട്ടു.

കഴിഞ്ഞ ദിവസം വൈകീട്ട് ഇസ്‍ലാമാബാദ് ഹൈകോടതിക്ക് മുന്നിൽവെച്ച് പാക് അർധസൈനിക വിഭാഗമായ റേ​ഞ്ചേഴ്സ് ഇംറാൻ ഖാനെ അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിയായിരിക്കെ വിദേശത്തുനിന്ന് ലഭിച്ച വിലയേറിയ സമ്മാനങ്ങൾ കൂടിയ വിലക്ക് വിൽക്കുകയും ഇതിന്റെ കണക്കുകൾ മറച്ചുവെച്ച് നികുതി വെട്ടിക്കുകയും ചെയ്തെന്ന തോഷഖാന കേസിലാണ് അറസ്റ്റ്.


Tags:    
News Summary - Radio Pakistan's Peshawar headquarters, country's oldest, set on fire by Imran Khan's supporters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.