Posted On
date_range Updated On
date_range റബ്റിയെ പ്രതിപക്ഷനേതാവാക്കണമെന്ന ആവശ്യം തള്ളി
പട്ന: ലാലുപ്രസാദ് യാദവിെൻറ ഭാര്യ റബ്റിേദവിയെ ബിഹാർ നിയമസഭ കൗൺസിൽ പ്രതിപക്ഷനേതാവായി നിയമിക്കണമെന്ന ആർ.ജെ.ഡിയുടെ ആവശ്യം കൗൺസിൽ തള്ളി. ഇൗ പദവിക്കുവേണ്ട അംഗങ്ങൾ ആർ.ജെ.ഡിക്ക് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.ഉപരിസഭയായ കൗൺസിലിൽ പ്രതിപക്ഷ േനതൃസ്ഥാനം ലഭിക്കണമെങ്കിൽ ഒമ്പത് അംഗങ്ങൾ േവണം. ആർ.ജെ.ഡിക്ക് ഏഴ് അംഗങ്ങളാണുള്ളതെന്ന് കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ഹാറൂൻ റാഷിദ് പറഞ്ഞു.
പാർട്ടിക്ക് അംഗങ്ങൾ കുറവാണെങ്കിലും കൗൺസിലിന് വിവേചനാധികാരം ഉപയോഗിച്ച് റബ്റിയെ പ്രതിപക്ഷനേതാവായി നിയമിക്കാമെന്ന് ആർ.ജെ.ഡി സംസ്ഥാന പ്രസിഡൻറ് രാമചന്ദ്ര പുർബേ പറഞ്ഞു. ഭരണഘടനപരമായ എല്ലാ പദവികളും ലാലു കുടുംബത്തിന് ലഭിക്കണമെന്ന ശാഠ്യമാണ് ഇൗ ആവശ്യത്തിന് പിന്നിലെന്ന് ജെ.ഡി(യു) വക്താവ് നീരജ് കുമാർ പറഞ്ഞു.
നിയമസഭ കൗൺസിലിൽ റബ്റിദേവി പാർട്ടിയെ നയിക്കുമെന്ന് ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ് അറിയിച്ചിരുന്നു.നിതീഷ് കുമാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ 75 അംഗ കൗൺസിലിൽ സുശീൽകുമാർ മോദിയായിരുന്നു പ്രതിപക്ഷനേതാവ്.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.