നോട്ട്​ പിൻവലിക്കൽ: നക്​സിലിസത്തി​ന്​ തടയിട്ടുവെന്ന സർക്കാറി​െൻറ വാദത്തെ ചോദ്യം ചെയ്​ത്​ രാഹുൽ 

ന്യൂഡൽഹി: നോട്ട് പിൻവലിക്കൽ നക്സലിസത്തിന് തടയിട്ടുവെന്ന കേന്ദ്രസർക്കാർ വാദത്തെ ചോദ്യം ചെയ്ത് രാഹുൽ ഗാന്ധി. നക്സൽ ആക്രമണത്തിൽ സി.ആർ.പി.എഫ് ജവാൻമാർ മരിച്ചതിന് പിന്നാലെയാണ് കേന്ദ്രസർക്കാറിനെ വിമർശിച്ച് രാഹുൽ രംഗത്തെത്തിയത്. ട്വിറ്ററിലൂടെയായിരുന്നു രാഹുലി​െൻറ വിമർശനം.

നോട്ട് പിൻവലിക്കൽ നക്സലിസത്തിന് തടയിട്ടുവെന്ന്  പ്രസ്താവന താൻ കേട്ടിരുന്നു. സർക്കാറി​െൻറ സമീപനത്തിൽ ഇനി മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.

നക്സൽ ആക്രമണത്തി​െൻറ പശ്ചാത്തലത്തിൽ  മാവോയിസ്റ്റുകളെ നേരിടുന്ന സമീപനത്തിൽ മാറ്റം വരുത്തുമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ് പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് രാഹുലി​െൻറ ട്വീറ്റ്. നോട്ട് പിൻവലിക്കലിന് ശേഷം നക്സൽ പ്രവർത്തനങ്ങളിൽ കുറവ് ഉണ്ടാകുമെന്ന് കേന്ദ്രസർക്കാർ നേരത്തെ അവകാശപ്പെട്ടിരുന്നു. 

Tags:    
News Summary - Questioning Demonetisation, Rahul Asks Wasn't it Meant to Counter Naxalism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.