ഗോവയിലെ സ്കൂളുകളിൽ മോദിയുടെയും േകാവിന്ദിെൻറയും ചിത്രങ്ങൾ സ്ഥാപിക്കാൻ നിർദേശം
പനാജി: സംസ്ഥാനത്തെ സ്കൂളുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും രാഷ്ട്രപതി രാംനാഥ് േകാവിന്ദിെൻറയും ഛായാചിത്രങ്ങൾ സ്ഥാപിക്കണമെന്ന് ഗോവ സർക്കാറിെൻറ നിർദേശം. ദിപാവലി അവധികഴിഞ്ഞ് സ്കൂളുകൾ തുറക്കുേമ്പാഴേക്കും ഉത്തരവുകൾ നടപ്പാക്കണമെന്നാണ് നിർദേശം.
കഴിഞ്ഞദിവസം നടന്ന വകുപ്പ് മേധാവികളുടെ യോഗത്തിൽ മുഖ്യമന്ത്രി മനോഹർ പരീകർ നൽകിയ നിർദേശത്തെ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. സർക്കാർ-എയ്ഡഡ് മേഖലയിലെ എല്ലാ സ്കൂളുകൾക്കും ഉത്തരവ് ബാധകമാണ്.
സ്കൂളുകളിൽ മഹാത്മ ഗാന്ധി, ബി.ആർ. അംേബദ്കർ, നരേന്ദ്ര മോദി, രംനാഥ് കോവിന്ദ് എന്നിവരുടെ ചിത്രങ്ങൾ സ്ഥാപിക്കണമെന്ന കേന്ദ്ര മാനവവിഭവശേഷി വകുപ്പിെൻറ നിർദേശങ്ങളുടെ ഭാഗമായാണ് സർക്കാറിെൻറ നീക്കമെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. രണ്ടായിരത്തിലധികം സ്കൂളുകളാണ് ഗോവയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.