കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലെ നാഷണൽ ഹൈവേയിൽ വെള്ളിയാഴ്ച രാവിലെ എസ്.യു.വിയും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒമ്പത് പേർ മരിച്ചു. ബലറാംപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള നംഷോൾ ഗ്രാമത്തിന് സമീപം രാവിലെ 6.30 ഓടെയാണ് അപകടം നടന്നത്.
ഒരു ബൊലേറോ എസ്.യുവിയും ട്രക്കും ഹൈവേയിൽ വെച്ച് നേർക്കുനേർ കൂട്ടിയിടിച്ചതിനെ തുടർന്ന് എസ്.യു.വിയിൽ ഉണ്ടായിരുന്ന ഒമ്പതു പേരും മരിച്ചു. ഇരകൾ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു- ബലറാംപൂർ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് സൗമ്യദീപ് മല്ലിക് പറഞ്ഞു. പുരുലിയയിലെ അദബാന ഗ്രാമത്തിൽ നിന്ന് അയൽദേശമായ തിലൈതാൻഡിലേക്ക് യാത്ര ചെയ്യുകയായിരുന്നു അവർ.
കൂട്ടിയിടിയുടെ ആഘാതം കടുത്തതായതിനാൽ എസ്.യു.വി പൂർണമായും തകർന്നു. നാട്ടുകാരും അടിയന്തര സേവന പ്രവർത്തകരും സ്ഥലത്തെത്തി ഇരകളെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് എത്തിച്ചെങ്കിലും എല്ലാവരും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചുവെന്ന് പൊലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ അമിത വേഗതയും അശ്രദ്ധയുമാണ് അപകടത്തിന് കാരണമായതെന്ന് കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.