കർഷകരുടെ ആവശ്യങ്ങൾ കേന്ദ്രം അവഗണിക്കുന്നു; പത്​മശ്രീ തിരിച്ചുനൽകുമെന്ന്​ പഞ്ചാബി​ കവി സുർജിത്​ പട്ടാർ

ചണ്ഡീഗഡ്​: കേന്ദ്ര സർക്കാറിെൻറ കാർഷിക നിയമത്തിൽ പ്രതിഷേധിച്ച്​ പത്​മശ്രീ അവാർഡ്​ തിരിച്ചുനൽകുമെന്ന്​ പ്രമുഖ പഞ്ചാബി​ കവി സുർജിത്​ പട്ടാർ. സമാധാനപരമായി സമരം ചെയ്യുന്ന കർഷകരുടെ ആവശ്യങ്ങളോട്​ നിർവികാരമായി പ്രതികരിക്കുന്ന ​കേന്ദ്ര നിലപാട്​ തന്നെ വേദനിപ്പിച്ചതായി അദ്ദേഹം പ്രസ്​താവനയിൽ പറഞ്ഞു. അത്യധികം വേദനയോടെയാണ്​ പത്​മശ്രീ പുരസ്​കാരം തിരിച്ചുനൽകുന്നതെന്നും സുർജിത്​ പട്ടാർ കൂട്ടിച്ചേർത്തു.

2012ലാണ് ഇദ്ദേഹത്തിന്​​ പത്​മശ്രീ സമ്മാനിച്ചത്​. ചണ്ഡീഗഢിലെ പഞ്ചാബി സാഹിത്യ അക്കാദമിയുടെ പ്രസിഡൻറായിരുന്നു ഇദ്ദേഹം. 1993ൽ ഇദ്ദേഹത്തിന്​ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്​.

കാർഷിക നിയമത്തിൽ പ്രതിഷേധിച്ച്​ പഞ്ചാബിൽ നിന്നടക്കമുള്ള പ്രമുഖ വ്യക്​തികളും കായിക താരങ്ങളും ദേശീയ പുരസ്​കാരങ്ങൾ തിരിച്ചുനൽകുമെന്ന്​ പ്രഖ്യാപിച്ചിട്ടുണ്ട്​.

ബോക്സിങ് ചാമ്പ്യനും ഖേൽരത്ന പുരസ്കാര ജേതാവുമായ വിജേന്ദർ സിങ് കരിനിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ തനിക്ക് ലഭിച്ച പരമോന്നത കായിക പുരസ്കാരം തിരിച്ചുനൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. കൂടാതെ പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ പത്മവിഭൂഷണ്‍ പുരസ്കാരം തിരികെ നല്‍കാൻ ഒരു​ങ്ങുകയാണ്​.

Tags:    
News Summary - Punjabi poet Surjit Pattar says Pathmasree will be returned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.