പഞ്ചാബിൽ മരിച്ചയാളിൽനിന്ന് കോവിഡ് പകർന്നത് 23 പേർക്ക്; ബന്ധപ്പെട്ടത് നൂറുകണക്കിനാളുകളെ... അടച്ചത് 15 ഗ്രാമങ്ങൾ

ചണ്ഡിഗഡ്: മാർച്ച് 18ന് ചികിത്സയിലിരിക്കെ മരിച്ച സിഖ് പുരോഹിതനിൽ നിന്ന് 23 പേർക്ക് കോവിഡ് വൈറസ് പകർന്നതായി റിപ്പോർട്ട്. പഞ്ചാബിൽ സ്ഥിരീകരിച്ച 33 കേസുകളിൽ 23 എണ്ണം ഇത്തരത്തിൽ രോഗം പകർന്നതാണ്.

രണ്ടാഴ്ചത്തെ ജർമനി, ഇറ്റലി സന്ദർശനത്തിന് ശേഷമാണ് പുരോഹിതനും രണ്ട് സുഹൃത്തുകളും മാർച്ച് ആറിന് ഇന്ത്യയിൽ മടങ്ങിയെത്തിയത്. മാർച്ച് എട്ട് മുതൽ പത്ത് വരെ അനന്തപൂർ സാഹിബിൽ നടന്ന പരിപാടിയിൽ ഇവർ പങ്കെടുത്തിരുന്നു. ഇതിന് ശേഷമാണ് ശഹീദ് ഭഗത് സിങ് നഗർ ജില്ലയിലെ സ്വന്തം ഗ്രാമത്തിൽ സംഘം എത്തിയത്.

കോവിഡ് ബാധ സ്ഥിരീകരിച്ച ശേഷം നൂറോളം പേരുമായി പുരോഹിതൻ ബന്ധപ്പെട്ടിരുന്നു. കൂടാതെ, പഞ്ചാബിലെ 15 ഗ്രാമങ്ങളിൽ പുരോഹിതനും സുഹൃത്തുകളും സന്ദർശനം നടത്തിയെന്നും വിവരമുണ്ട്. പുരോഹിതന്‍റെ ചെറുമക്കൾ അടക്കം കുടുംബത്തിലെ 14 പേരിൽ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്.

പുരോഹിതനും സംഘവും സന്ദർശിച്ച ഗ്രാമങ്ങളിൽ നിന്ന് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ് അധികൃതർ.

Tags:    
News Summary - Punjab Gurudwara priest Spread Covid -19 virus to 23 persons -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.