അമൃത്സർ: കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ പഞ്ചാബിൽ ലോക്ക്ഡൗൺ വീണ്ടും നീട്ടി. രണ്ടാഴ്ചത്തേ ക്കാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ പഞ്ചാബ് സര്‍ക്കാര്‍ തീരുമാനിച്ചത്. കേന്ദ്ര നിര്‍ദ്ദേശത്തെക്കൂ ടാതെ സംസ്ഥാന സർക്കാർ ഒറ്റക്കെടുത്ത തീരുമാനമാണിത്. കഴിഞ്ഞദിവസം പ്രധാനമന്ത്രിയുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ പഞ്ചാബ് സർക്കാർ ലോക്ഡൗൺ നീട്ടണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.
ലോക്ഡൗൺ നീട്ടുമെങ്കിലും നിയന്ത്രണങ്ങളിൽ ഇളവുണ്ടായിരിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് പ്രഖ്യാപിച്ചു. എല്ലാദിവസവും രാവിലെ ഏഴു മുതൽ പതിനൊന്നുവരെ കടകൾ തുറക്കാമെന്നും ഈ സമയം ആളുകൾക്ക് പുറത്തിറങ്ങാമെന്നും സർക്കാർ അറിയിച്ചു. നിലവിലെ ലോക്ക്ഡൗൺ മെയ് മൂന്നിനാണ് അവസാനിക്കുന്നത്.
അതേസമയം, രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 31,000 കടന്നു. 24 മണിക്കൂറിനിടെ 1897 പേർക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 73 പേർ കൂടി രോഗം ബാധിച്ച് മരിച്ചതോടെ ആകെ മരണ സംഖ്യ 1007 ആയി ഉയർന്നു. അതേസമയം, 7696 പേർക്ക് രോഗം ഭേദമായെന്ന് കേന്ദ്ര സർക്കാറിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 827 പേർക്ക് രോഗം ഭേദമായി. എന്നാൽ ഗുജറാത്തിലും മഹാരാഷ്ട്രയിലും സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.