പഞ്ചാബും പശ്ചിമ ബംഗാളും ലോക്ഡൗൺ നീട്ടി

ന്യൂഡൽഹി: പഞ്ചാബും പശ്ചിമ ബംഗാളും കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗൺ നീട്ടി. പഞ്ചാബിൽ ജൂൺ 10 വരെയും പശ്ചിമ ബംഗാളിൽ ജൂൺ 15 വരെയുമാണ് നിയന്ത്രണം നീട്ടിയത്.

കോവിഡ് വ്യാപനം കുറയ്ക്കാൻ ലോക്ഡൗൺ കാരണം സാധിച്ചതായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ബംഗാളിൽ ഇന്നലെ 16,225 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആകെ രോഗബാധിതരുടെ എണ്ണം13,18,203 ആയി.

പഞ്ചാബിൽ രോഗവ്യാപനം കുറയുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ നേരിയ ഇളവു വരുത്തിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങളിൽ സഞ്ചരിക്കാവുന്നവരുടെ എണ്ണത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണം ഒഴിവാക്കി. ബുധനാഴ്ച 4124 പേർക്കാണ് പഞ്ചാബിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,52,235 ആയി.

Tags:    
News Summary - punjab and west bengal extends lockdown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.