പൂണെ: 2024ൽ രണ്ട് യുവ എഞ്ചിനീയർമാരുടെ മരണത്തിന് ഇടയാക്കിയ പൂണെ പോർഷെ കാർ അപകടക്കേസിലെ പ്രായപൂർത്തിയാകാത്ത പ്രതിയുടെ പിതാവ് വിശാൽ അഗർവാൾ കുടുംബത്തോടൊപ്പം ആഹ്ലാദപ്രകടനം നടത്തുന്ന ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഈ ദൃശ്യങ്ങൾ അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കിടയിൽ കടുത്ത അമർഷത്തിനും പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.
മാർച്ച് 10ന് സുപ്രീം കോടതി വിശാൽ അഗർവാളിന് ജാമ്യം അനുവദിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഈ വിഡിയോ ചിത്രീകരിച്ചതെന്നാണ് കരുതപ്പെടുന്നത്. ഒരു റസ്റ്റോറന്റിൽ വെച്ച് നടന്ന ആഘോഷ പരിപാടിയിൽ ബന്ധുക്കൾക്കൊപ്പം അയാൾ നൃത്തം ചെയ്യുന്നതും, ചുറ്റുമുള്ളവർ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നതും വിഡിയോയിൽ കാണാം.
കഴുത്തിൽ പുഷ്പമാലകളും നോട്ടുകൾ കൊണ്ടുള്ള മാലയും അണിഞ്ഞാണ് വിശാൽ അഗർവാൾ ആഘോഷങ്ങളിൽ പങ്കുചേരുന്നത്. ഇതിനിടയിൽ മകൻ വിശാലിനെ എടുത്ത് ഉയർത്തുന്നതും ഭാര്യയും മറ്റ് ബന്ധുക്കളും ഒപ്പം ചേർന്ന് സന്തോഷം പങ്കിടുന്നതും ദൃശ്യങ്ങളിലുണ്ട്. വൻ ദുരന്തത്തിന് കാരണക്കാരായവർ ഇത്തരത്തിൽ യാതൊരു കുറ്റബോധവുമില്ലാതെ ആഘോഷിക്കുന്നത് നീതിയോടുള്ള വെല്ലുവിളിയാണെന്നാണ് മരിച്ചവരുടെ ബന്ധുക്കൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.